LinkWithin

Related Posts with Thumbnails

Tuesday, September 27, 2011

മലയാളം സിനിമ കോപ്പി അടി

Malayalam all time cinemas are the copy cats of English movies....starting from recent Blessy's "pranayam"= innocence'2000
1chandralekha-1997)- You were sleeping(1995)
2 ബൂയിംഗ് ബൂയിംഗ് (1985)- Boeing Boeing(1965)
3 വെട്ടം (2004)- French Kiss(1995)
4 താളവട്ടം (1986)-One flew over the cockoo’s nest(1975)
5 കാക്കക്കുയില്‍ (2001)- A fish called wanda(1988)
6 വെള്ളാനകളുടെ നാട് (1988)- Yours; Mine and Ours(1968)
7 ഉദയനാണ് താരം(2005)-Bowfinger(1999)
8 ബിഗ്‌ ബി (2007) Four Brothers (2005)
9 ഗോലുമാല്‍ (2009) Nine Queens (2000)
10 ഹെലോ മൈ ഡിയര്‍ റോങ്ങ്‌ നമ്പര്‍ (1986)-North by northwest(1959)
11 മാളൂട്ടി (1992)-Everybody’s baby: The rescue of Jessica Mc Clare(1989)
12 ഒരു മറവത്തൂര്‍ കനവ് (1998)- Jean De Florette(1986)
13 തൂവല്‍ സ്പര്‍ശം (1990)- 3 Men and a Baby(1987)
14 ആകാശദൂത് (1993)- Who will love my children(1983)
15 യോദ്ധാ (1992)-The Golden Child(1986) + Blind Fury(1989)
16 ഒളിമ്പ്യന്‍ അന്തോണി ആദം (1999)- Kindergarten Cop(1990)
17 അങ്കിള്‍ ബണ്‍ ( 1991)- Uncle Buck(1989)
18 രാംജി റാവു സ്പീക്കിംഗ് (1989)- See the man run(1971)
19 മാന്നാര്‍ മത്തായി സ്പീക്കിംഗ് (1995)- Vertigo(1958)
20 ആയുഷ്കാലം (1992)- Ghost(1990)
21 പ്രാഞ്ചിയേട്ടന്‍ (2010)- The World of Don Camillo(1984)
22 പട്ടാളം ( 2003)- Captain Corelli’s Mandolin(2001)
23 ജോണിവാക്കര്‍ (1992)- Back to School(1986)
24 കിലുക്കം (1991)- Roman Holiday(1953)
25 വന്ദനം( 1989)- Stake Out(1987)
26 എന്റെ മാമാട്ടിക്കുട്ടിയമ്മക്ക് (1983)- Annie(1982)
27 ഹലോ (2007)- Cellular(2004)
28 കാഴ്ച (2004)- Bashu, the little stranger(1990)
29 േഘമല്‍ഹാര്‍ (2001)- Brie Encounter(1945)
30 അന്‍വര്‍ (2010)- Traitor(2003)
31 നോട്ട്ബുക്ക്‌ ( 2006)- Susan slade(1961) and , Juno
32 ആനവാല്‍ മോതിരം (1990)- Short Time(1990)
33 അദ്ദേഹം എന്ന ഇദ്ദേഹം (1993)- Three Fugitives(1989)
34 മയൂഖം (2005)- A Walk to Remember(2002)
35 ലൈഫ് ഈസ്‌ ബ്യൂട്ടിഫുള്‍ (2000)- Dead Poets Society(1989)
36 മഞ്ഞുപോലൊരു പെണ്‍കുട്ടി 2004)-Crime and punishment in Suburbia(2000)
37 ഭാര്‍ഗവചരിതം മൂന്നാം ഗണ്ഡം(2006)-Analyze This(1999)
38 ജെയിംസ് ബോണ്ട് (1999)- Baby’s Day Out(1994)
39 അലക്സാണ്ടര്‍ ദി ഗ്രേറ്റ് (2010)- Rain Man(1988)
40 ചെപ്പ്‌ (1987)- To Sir, With Love(1967)
41 ഹൃദയത്തില്‍ സൂക്ഷിക്കാന്‍ (2005)-Meet the parents(2000)
42 പട്ടാഭിഷേകം (1999)-Larger than life(1996)
43 കൌതുക വാര്‍ത്തകള്‍ (1990)- Worth Winning(1989)
44 എഫ് ഐ ആര്‍ (1999)- The Untouchable(1987)
45 വിസ്മയത്തുമ്പത്ത്‌ (2004)- Just Like Heaven
46 അക്ഷരത്തെറ്റ്‌ (1989)- Fatal Attraction(1987)
47 ആഗസ്റ്റ്‌-1 (1988)- The day of the Jackal(1973)
48 നിന്നിഷ്ടം എന്നിഷ്ടം (1986)- City Of Lights(1931-a Charlie Chaplin Film)
49 ഓടരുതമ്മാവാ ആളറിയാം (1984)- Chashme Buddoor(1981)
50 പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍ (1986)- Heaven can wait(1978)
51 T.D. ദാസന്‍,STD.VI. B (2010)- Mary and Max(2009)
52 ഫോര്‍ ഫ്രെണ്ട്സ് (2010)- The Bucket List(2007)
53 ജൂനിയര്‍ മാണ്ട്രെക്ക് (1997)- The Big Job(1965)
54 വിറ്റ്‌നസ് (2000)- Dial ‘M’ for murder(1954)
55 നിര്‍ണ്ണയം-The fugitive
56 ചാപ്പ കുരിശ്-Hand phone (korean)

Sunday, September 25, 2011

രായപ്പന്‍ അമേരിക്കാക്ക് പോകുന്നു

 തുടര്‍ച്ചയായി പടങ്ങള്‍ പൊട്ടുന്നതും സോഷ്യല്‍ മീഡിയ കടന്നാക്രമിച്ചതും മൂലം 2 വര്‍ഷത്തെ പടങ്ങള്‍ എല്ലാം ക്യാന്‍സല്‍ ചെയ്ത് രായപ്പനും സുപ്രിയയും അമേരിക്കയില്‍ ഉപരി പഠനത്തിനു പോകുന്നു. കുപ്പതൊട്ടിയില്‍ കിടന്ന സന്തോഷ്‌ പണ്ഡിറ്റിനെയും, സില്‍സില ഹരി ശങ്കറിനെയും, ടിന്റു മോനെയും, ശ്രീശാന്തിനെയും ഒക്കെ വളര്‍ത്തിയ സോഷ്യല്‍ മീഡിയ, 3 വര്‍ഷത്തേക്ക് ഡേറ്റ് പോലും ഇല്ലാതെ തിരക്ക് ഉണ്ടായിരുന്ന രയപ്പനെ വെറും 2 മാസം കൊണ്ട് ഫീല്‍ഡ് വിടേണ്ട അവസ്ഥ ആക്കി. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് വീഡിയോ എഡിറ്റര്‍സ്, രായപ്പന്റെ കോമഡി പടങ്ങള്‍ ഉണ്ടാക്കിയവര്‍, സര്‍ദാര്‍ ഫലിതങ്ങള്‍ രായപ്പന്‍ എന്ന് പേര് മാറ്റി ടൈപ്പ് ചെയ്തവര്‍, രായപ്പന്‍ തമാശകളുടെ ഗ്രൂപ്പ്‌ ഉണ്ടാക്കി പരമാവധി നാറ്റിച്ചവര്‍, ഷെയര്‍ ചെയ്ത് രായപ്പന്‍ കോമഡി എല്ലായിടത്തും ആക്കിയവര്‍ എന്നിവര്‍ ആണ്. കാര്യം രായപ്പനോട് എനിക്കും കലിപ്പ് ഉണ്ടായിരുന്നെങ്കിലും, അത് മൂലം ഫീല്‍ഡ് വിടേണ്ടി വന്നു എന്ന് കേട്ടപ്പോള്‍ സങ്കടം ആയി. കുഞ്ഞക്കോ ബോബന്റെ രണ്ടാം വരവും പോലെ 2 വര്‍ഷം കഴിയുമ്പോള്‍ രായപ്പനും വീണ്ടും വരുമായിരിക്കും. ഒരു ബ്രേക്ക്‌ ചിലപ്പോള്‍ ഉപകാര പെടും, കുറച്ചു ജീവിതം പഠിക്കാന്‍.

Tuesday, September 20, 2011

വേതാളങ്ങളുടെ ഇടയില്‍ പെട്ട മുഖ്യന് കുറച്ചു സമയം കൊടുക്കുക

UDF നെ 'നയിക്കാന്‍ ' എന്തുകൊണ്ടും യോഗ്യന്‍ ആയ നേതാവ് തന്നെ ആണു ഉമ്മന്‍‌ചാണ്ടി .... തന്ത്രശാലി ... പുണ്യവാളന്‍ അല്ല എങ്കിലും തീരെ അധപധിച്ചു പോയിട്ടില്ല ... തരക്കേടില്ലാത്ത മുഖ്യമന്ത്രിയും ...  

 വയസാം കാലത്തും ആളുകളുടെ കണ്ണില്‍ പൊടിയിട്ടു, സ്വന്തം നില ഭദ്രമാക്കാന്‍ വേണ്ടി  പാര്‍ട്ടി പിടിക്കാന്‍ /പാര്‍ട്ടി ക്കാരെ ഒറ്റാന്‍ നടക്കുന്ന വരട്ടു തത്വ വാദിയെ കാളും ,kerala മുഖ്യമന്ത്രി കസേരയില്‍ നായരാല്ലാതെ ആര് ഇരുന്നാലുംദേഹമാകെ ഒരു തരം ചൊറിച്ചില്‍ (കടി ) ഇളകുന്ന  മൂലക്കുരു പിടിച്ചവന്റെ ഭാവവും ഉള്ള ചങ്ങനാശ്ശേരി കാരണവരുടെ സ്വന്തം 'പുത്രനെ ' കാളും , മാന്യന്‍ ആണു ചാണ്ടി ....അങ്ങേരു ഭരിക്കട്ടെ നോക്കാം ... 

കുഞ്ഞാലി മുതല്‍ പിള്ളയുടെ പിള്ള വരെ നീളുന്ന ബാര്‍സിലോണ ഫുട്ബോള്‍ ടീം നെ പോലെ മാധ്യമങ്ങളില്‍ 'നിറഞ്ഞു ' നില്‍ക്കുന്ന ഉഗ്രന്‍ വ്യക്തിത്വ്യങ്ങള്‍ .....അമ്പലത്തിലെ നിധി മുതല്‍ , റോഡിലെ കുഴി , കുന്നിലെ കാറ്റാടി , പള്ളി ... പെണ്ണ് ...ക്രമസമാധാനം ....പിന്നെ sms വരെ നീളുന്ന വിവാദങ്ങള്‍ ( എന്റെ pc geroge അച്ചായ ...ജോസഫ്‌ അച്ചായന് ഇട്ടു പണി കൊടുകുമ്പോള്‍ കുറച്ചു കാണാന്‍ വര്‍കത്ത് ഉള്ള പെണ്ണിനെ എങ്കിലും കൊണ്ടു വരണ്ടേ ...ഇതിപ്പോ അര്‍ഷാദ് പോലും sms അയക്കാന്‍ മടിക്കുന്ന ഒരു കൂതറ സാധനം ...അങ്ങ് ചീഫ് വിപ്പ് അല്ല ...ചീപ്പ് വിപ്പ് ആണു )

ഒരു കേരള മുഖ്യന്‍ നേരിടേണ്ടി വരുന്ന പ്രശ്നങ്ങള്‍ : (കേരളത്തിലെ ജനകീയ വിഷയങ്ങള്‍ അല്ല ...അതൊക്കെ ആര് നോക്കുന്നു ..പാവപെട്ട കുറെ തെണ്ടികള്‍ക്കു രണ്ടു രൂപ ക്ക് അരി കൊടുക്കുന്നു ...വല്ല കഞ്ഞിയും വെച്ച് കുടിച്ചു കഴിയട്ടെ ...)

(1 ) സഭകളുടെ കാര്യം:  . കേരളത്തിലെ സഭകളുടെ പ്രവര്‍ത്തനം കണ്ടാല്‍ യേശു പുല്‍തൊഴുത്തില്‍ ആണോ പുഷ്പഗിരി ആശുപത്രിയില്‍ ആണോ പിറന്നത്‌ എന്ന് അഭിനവ ബിഷപ്പ് മാര്‍ക്ക് സംശയം ഉള്ളപോലെ തോന്നും ,... യേശു സാധാരണ കാരുടെ കൂടെ യാണോ അതോ താജ് ഹോട്ടല്‍ റൂം എടുത്താണോ കഴിഞ്ഞത് എന്ന് കരുതും പോലെ .... AC പള്ളി കള്‍ പണിയുന്നതില്‍ തെറ്റില്ല എന്ന് ഏതോ കൊച്ചു അച്ചന്‍ പറഞ്ഞത് ഓര്‍ക്കുന്നു ... ഇനി ദൈവപുത്രന്‍  സ്വയം ത്യാഗം ചെയ്തത് കുരിശുമരണം വരിച്ചത്‌ അല്ല   അല്ല കുറെ കമ്മ്യൂണിസ്റ്റ്‌ കാര് ക്വാട്ടേഷന്‍ കൊടുത്തു കൊല്ലിച്ചതാണ് എന്ന് കൂടി പറഞ്ഞാല്‍ പൂര്‍ത്തി ആയി ....ഇവരെ സംതൃപ്തര്‍ ആക്കാന്‍ ഒരു മുഖ്യന്‍ ഇത്രയും കാര്യങ്ങള്‍ ചെയ്യേണ്ടി വരും ....
 തോന്നും പോലെ കുറച്ചു കോളേജ് കള്‍ അനുവദിക്കുക ....(engg / medical ) ഇഷ്ട്ടം പോലെ ഫീസ്‌ വാങ്ങാന്‍ അനുവദിക്കുക ....ദരിദ്രരായ തെണ്ടികളെ ആ വഴിക്ക് എങ്ങും വരാന്‍ അനുവദിക്കാതിരിക്കുക .... , നൂതനവും വിചിത്രവും ആയ ചില course കള്‍ (ഉദാഹരണം : ഫൈവ് സ്റ്റാര്‍ ഹെയര്‍ കട്ടിംഗ് മാനേജ്‌മന്റ്‌ ആന്‍ഡ്‌ administration , രെന്ജിനി ഹരിദാസ്‌ മോഡല്‍ ' മലാലം'  സ്പീകിംഗ്‌ തെറാപ്പി , മോഡേണ്‍ തട്ടുകട മാനേജ്‌മന്റ്‌ ...)   ഇതിനെല്ലാം UGC അംഗീകാരം നല്‍കുക .... 
പിന്നെ കയ്യേറ്റങ്ങള്‍ എല്ലാം കുടിയേറ്റങ്ങള്‍ ആയി പ്രഖ്യാപിക്കുക (വന്‍കിട ഇടപാട് മാത്രം ...നാല് മൂട് ഇഞ്ചിയും , രണ്ടു മൂട് ഏലവും ഒന്നര റബ്ബര്‍ തയ്യും ഉള്ള പാവപെട്ട അലവലാതികളെ നസ്രാണി ആയാല്‍ പോലും ഇറക്കി വിടുന്നതില്‍ യാതൊരു എതിര്‍പ്പും ഇല്ല ...) 
ഒന്നാം ക്ലാസ്സ്‌ മുതല്‍ പാഠ പുസ്തകങ്ങളില്‍ സുവിശേഷ ഭാഗങ്ങള്‍ ഉള്‍പെടുത്തുക 

(2 ) NSS & SNDP : (പൊതുവായ ആവശ്യങ്ങള്‍ ):  മെഡിക്കല്‍ കോളേജ് / engg കോളേജ് അങ്ങനെ നൂതനം ആയ പണികള്‍ക്ക് ഒന്നും വിവരവും ഇല്ല ...സമയവും ഇല്ല താല്‍പര്യവും ഇല്ല ... സ്കൂള്‍ കള്‍ (+2 ബാച്ചുകള്‍ കിട്ടിയാല്‍ വളരെ സന്തോഷം ) അനുവദിച്ചു കിട്ടുക  നിയമനങ്ങള്‍  നടത്താന്‍ IPL മോഡല്‍ ലേലം വിളി നിയമ വിധേയം ആക്കുക ...
സ്വകാര്യ താല്‍പ്പര്യങ്ങള്‍  (NSS ) : മുഖ്യമന്ത്രി എന്ന സ്ഥാനം സ്ഥിരം നായര്‍ സംവരണം ആക്കുക .... നസ്രാണിയോ, ഈഴവനോ , മാപ്പിള മാരോ ആ സ്ഥാനത്ത് ഇരുന്നു തുടങ്ങിയാല്‍ പിന്നെ അടിവയറില്‍ നിന്ന് ഒരു എരിച്ചില്‍ ആണു ....മൂലക്കുരുവിന്റെ അസ്കിതയും കലശലു ആകും ...മനസമാധാനം ഇല്ല ...നായര്‍ അല്ലേല്‍ ഏതേലും അമ്പലവാസികള്‍ ആയാലും മതി ...കരുണാകരന്‍ ഇറങ്ങി പോയതില്‍ പിന്നെ തുടങ്ങിയതാണ്‌ കഴിഞ്ഞ അഞ്ചു വര്‍ഷം ആയി ഇരിക്കാനും നില്‍ക്കാനും വയ്യ .....ഇപ്പോള്‍ ചാണ്ടി ...അങ്ങേരെ ഇറക്കി വിട്ട് ചെന്നിത്തലയെ കേറ്റി ഇരുത്തിയാല്‍ ശ്രീപത്മനാഭ ....ആശ്വസ്സം ആയി ....ദേവസ്വം വകുപ്പ് നിര്‍ബന്ധം ...ഇനി നായന്മാരെ ആരെയും മുഖ്യമന്ത്രി അക്കിയില്ലെങ്കില്‍ പഴയ രാജാവിനെ കൊണ്ടു വന്നാലും മതി ...രാജഭരണം ആയിരുന്നെകില്‍ എന്തായിരുന്നു നമ്മുടെ ഒരു പവര്‍ ...രാജാവിന്റെ ആസനം താങ്ങിയിട്ടുആണെങ്കിലും നാട്ടു പ്രമാണി മാര് ആയി നടക്കാമായിരുന്നു ... ഇപ്പോള്‍ വളരെ പരിശ്രമിച്ചു  കുലം കുത്തി നായര്‍ ആയ VD സതീശനെ വെട്ടി 'പ്രതിഭാശാലി'  യും കാരണവര്‍ നോക്കിയാല്‍ മുള്ളിപോകുന്നവനും ആയ സുന്ദര കുട്ടനെ ഏല്‍പ്പിക്കാന്‍ ആയതു തന്നെ ആറ്റുകാല്‍ അമ്മയുടെ കൃപ ..... ഏതായാലും ചാണ്ടി നീ അധിക കാലം  വാഴില്ല ...വാഴിക്കില്ല ...

സ്വകാര്യ താല്‍പ്പര്യങ്ങള്‍  (SNDP ) : മുഖ്യമന്ത്രി ആര് ആയാലും പ്രശ്നം ഇല്ല പക്ഷെ excise വകുപ്പ് അത് നമുക്ക് തന്നെ വേണം ...കിട്ടി  ഗുരുകൃപ ...ഇനി കള്ളിനെ ഇന്ത്യ യുടെ ദേശീയ പാനീയം ആയി ഉയര്‍ത്തണം ...നിറയെ ബാറുകള്‍ ഉള്ള ഒരു സുന്ദര കേരളം അതാണ്‌ സ്വപ്നം ... civil supplies ന്റെ മദ്യ വില്‍പ്പന കേന്ദ്രങ്ങള്‍ കഴിവതും പൂട്ടുക ...പാവങ്ങളും ബാറില്‍ വന്നു കുടികട്ടെ ...നമ്മുടെ പോക്കറ്റ്‌ നിറയട്ടെ ...ദേവസ്വം കൂടി കിട്ടിയിരുന്നേല്‍ നന്നായേനെ ..കള്ളും ദൈവവും നല്ല combination ആണു .പക്ഷെ നടന്നില്ല ....ഏറ്റവും ദുഃഖംPJ ജോസഫ്‌ എന്ന മഹാ പാതകി വീണ്ടും മന്ത്രി ആയി ...പണ്ട് പ്ലസ്‌ ടു അധ്യാപക തസ്തികകള്‍ വിറ്റു പത്തു പുത്തന്‍ ഉണ്ടാക്കാം എന്ന് കരുതിയതാണ് ..അപ്പോഴാണ് .വഞ്ചകന്‍ ....വിദ്യാഭ്യാസ ബിസിനസ്‌ ഇപ്പോള്‍ നഷ്ട്ടം ആണു അച്ചായന്മാരും മാപ്പിള മാരും അത് നന്നായി നടത്തി ലാഭം കൊയ്യുന്നു ... ബാറുകള്‍ ഉള്ളത് കൊണ്ടു സാമ്പത്തികം ആയി പിടിച്ചു നില്‍ക്കാം എങ്കിലും 'പലിശ ക്ക് പണം കൊടുക്കുന്ന ' പരിപാടി യാണ് ഏറ്റവും ലാഭം ...
അതിനായി micro ഫിനാന്‍സ് എന്ന ഓമനപേരില്‍ പുതിയ മേച്ചില്‍ പുറം കിട്ടിയിട്ടുണ്ട് ...സര്‍ക്കാര്‍ ഇനി അത് ഒന്ന് പരിപോഷിപ്പിച്ചു തന്നാല്‍ മതി ... ദേവസ്വം ബോര്‍ഡ് ലു  ആണു വേറെ ഒരു കണ്ണ് .... ശബരി മലയില്‍ അരവണ ക്ക് പകരം OPR , OCR ഒക്കെ പ്രസാദം ആയി കൊടുക്കുന്ന പോലെ ഉള്ള വിപ്ലവ കരം ആയ മാറ്റങ്ങളെ കുറിച്ച് ആലോചികവുന്നതാണ് ...മുന്നോക്ക സമുദായത്തിലെ കാശില്ലാത്ത തെണ്ടികളെ ഒരുകാരണ   വശാലും സംവരണ പരിധിയില്‍ കൊണ്ടു വരുത്... നമ്പൂതിരി ആയോ , നായന്മാര് ആയോ , സവര്‍ണ ക്രിസ്താനി ആയോ ജനിച്ചവന്മാര് ഒക്കെ സര്‍ക്കാര്‍ ജോലി കിട്ടിയില്ലെങ്കില്‍ വല്ല ഓട്ടോ ഓടിച്ചോ , കൂലിപ്പണിക്ക് പോയോ ഒക്കെ ജീവിക്കട്ടെ ....

മുസ്ലിം ആവശ്യങ്ങള്‍ : ഈ കാര്യങ്ങളില്‍ ഏറ്റവും ഭാഗ്യം ചെന്നവരു ആണു കേട്ടോ ... അധികം ആരോടും ഒന്നും യാചിക്കാന്‍ പോവില്ല ...എല്ലാ 
വരും എല്ലം അങ്ങോട്ട്‌ കൊണ്ടു തരും ... കാരണം മലപ്പുറം എന്ന ജില്ല ഉള്ളടുത്തോളം അന്നത്തിനു മുട്ടില്ല ....കുഞ്ഞാലി എങ്കില്‍ കുഞ്ഞാലി ...അബ്ദു റെബ്ബ് എങ്കില്‍ അബ്ദു റബ് .... നാലകത്ത് സൂപ്പി എങ്കില്‍ അതിനും തയാര്‍ ...പക്ഷെ ഇ ഇടെ ആയി സമുദായത്തില്‍ ചിന്തിക്കാനും , പ്രതികരിക്കാനും ഒക്കെ ശേഷി ഉള്ള കുറച്ചു യുവതി യുവാക്കളുടെ എണ്ണം കൂടി വരുന്നു ...വിദ്യാഭ്യാസം കൂടി വരുണോ എന്ന് ഒരു സംശയം ...എങ്കില്‍ പണി  പാളും അതിനു എതിരെ ജാഗ്രത വേണം .... ഇപ്പോലണേല്‍  ബിരിയാണിയും കോഴിക്കാലും , പിന്നെ പുറത്തു അടിക്കാന്‍ ഗള്‍ഫ്‌ ലെ ഡ്യൂപ്ലിക്കേറ്റ്‌  സെന്റോ , അത്തറോ കൊടുത്താല്‍ വോട്ട് പെട്ടിയില്‍ വീഴും ...മുനീര്‍ എന്ന ഒരു ബെടക്ക്‌ പിന്നെ അവന്റെ ഉമ്മുമ്മയെ കെട്ടിക്കാന്‍ ഉണ്ടാക്കിയ ഒരു ചാനെല്‍ ....റൌഫ് നെ പോലെ ഉള്ള 'സര്‍വ കലാ  വല്ലഭാന്മാരും മറുകണ്ടം ചാടി '.... പടച്ചോനെ ...!!!


ഇതിനെല്ലാം പുറമേ ...കൊട്ടാരക്കര പിള്ള ..പിള്ളയുടെ പിള്ള ....പാഷണത്തില്‍ കൃമികള്‍ (വിപ്പ് മന്ത്രി അല്ല കേട്ടോ )...., ബജറ്റ് ലു  കയ്യേറ്റ കാര്‍ക്ക് ഇളവുകള്‍ പ്രഖ്യാപിച്ച  കേരളത്തിലെ ആദ്യ ധനമന്ത്രി ...മൂന്നാറില്‍ നിയമനത്തിന്റെ ബുള്‍ഡോസര്‍ കൊണ്ടുവരും എന്ന് പറഞ്ഞു നാട്ടുകാരെ പറ്റിക്കുന്ന മന്ത്രി ....പിന്നെ മുള്ള് കരടു മൂര്‍ഖന്‍ പമ്പ് ....അങ്ങനെ എന്തെല്ലാം .... 

ഇത്തരം വേതാളങ്ങളുടെ  ഇടയില്‍ പെട്ട മുഖ്യന് കുറച്ചു സമയം കൊടുക്ക്‌ .....നോക്കാം 

മാധ്യമങ്ങളെ അടിച്ചു ആക്ഷേപിക്കാന്‍ വരട്ടെ .... (sms വിവാദനായികയെ സ്റ്റുഡിയോ കൊണ്ടു ഇരുത്തി നാണം കേട്ട ചര്‍ച്ച പോലെ ഉള്ളവ തള്ളികലയണം എങ്കിലും ) മാധ്യമങ്ങള്‍ കൂടി ഇല്ലയിരുന്നെകില്‍ ഇവനൊക്കെ എന്നെ കേരളം കുഴിച്ചു കുളം തോണ്ടിയേനെ....

Sunday, September 18, 2011

രചന :- ഹര്‍ത്താല്‍


രചന :- ഹര്‍ത്താല്‍ കേരളത്തിന്‍റെ ദേശീയ ഉത്സവം ആണ്. എല്ലാ കേരളീയരും അത് ജോലിക്ക് പോകണ്ടല്ലോ എന്നോര്‍ത്ത് സന്തോഷത്തോടെ ആഘോഷിക്കുന്നു. സി പി എം എന്ന പാര്‍ട്ടി ആണ് ഹര്‍ത്താല്‍ ഇത്ര ജനകീയവും എണ്ണമറ്റതും ആക്കിയത്. ബസ് കത്തിക്കല്‍, വണ്ടി തടയല്‍, കട അടപ്പിക്കല്‍ മുതലായ കലാപരിപാടികള്‍ ഹര്‍ത്താലിനോട് അനുബന്ദിച്ചു നടത്തുന്നു. പ്രഖ്യാപിക്കുന്ന പാര്‍ട്ടിയുടെ നേതാക്കള്‍ പോലീസ് എസ്കോര്‍ട്ടില്‍ എല്ലാ കാര്യങ്ങള്‍ നടത്തുകയും അനുയായികള്‍ നാട്ടുകാരുടെ പള്ളക്ക്‌ കയറുകയും ചെയ്യുന്ന രസകരമായ ഒരു ആഘോഷം ആണ് ഹര്‍ത്താല്‍.


ഓള്‍ ഇന്ത്യ ഹര്‍ത്താല്‍ കേരളത്തില്‍ മാത്രം ആഘോഷിക്കുന്നു. വര്‍ഷത്തില്‍ മൂന്നില്‍ ഒന്ന് ദിവസങ്ങള്‍ എന്നാണ് കേരളത്തിലെ ഹര്‍ത്താലിന്റെ കണക്ക്. ഹര്‍ത്താല്‍ ദിവസസം ടി വി യില്‍ നല്ല പടങ്ങള്‍ വരുന്നു. അന്ന് പരസ്യം ചെയ്യാന്‍ ടി വി യില്‍ കൂടുതല്‍ ചാര്‍ജ് ആണ്. കൃഷി പണി ഉള്ള സര്‍ക്കാര്‍ ജീവനക്കാര്‍ ഹര്‍ത്താല്‍ ദിവസം കൃഷി പണിയില്‍ മുഴുകുന്നു. കവലയില്‍ ചെറ്റു കളിയ്ക്കാന്‍ ഒക്കെ ഹര്‍ത്താല്‍ ദിവസം ആള്‍ തിരക്കായിരിക്കും. ഞായറാഴ്ചയും അവധി ദിവസങ്ങളും മാത്രം പ്രവര്‍ത്തിക്കുന്ന ഇറച്ചി കട ഹര്‍ത്താല്‍ ദിവസം പ്രവര്‍ത്തിക്കും.