LinkWithin

Related Posts with Thumbnails

Wednesday, October 26, 2011

സന്തോഷ്‌ പണ്ഡിറ്റ്‌ വചന സമാഹാരം


    ഒരു പട്ടിക്ക് അതിന്റെ വാലുകൊണ്ട് നാണം മറയ്ക്കാനാകില്ല. നീ വലിയവനാകാം. എന്നു കരുതി ഞാൻ ചെറിയവനാണെന്നുള്ള അർത്ഥമില്ല.
·         ഒരു കോഴിയുടെ നിറം കറുപ്പാണെന്ന് കരുതി അതിടുന്ന അതിടുന്ന മുട്ടയുടെ നിറം കറുപ്പാണെന്ന് തെറ്റിധരിക്കരുത്. എന്റെ മൂക്കിലൂടെ എത്ര കാലം ശ്വാസം പോകുന്നോഅത്ര കാലം ഞാൻ ജീവിക്കും.
·         പശുവിന്റെ പാലുകുടിക്കാമെങ്കിൽ അതിന്റെ മാംസം കഴിക്കുന്നതിൽ എന്താണ് തെറ്റ്?
·         മുങ്ങിചാകാൻ പോകുന്നവനെ രക്ഷിക്കണമെങ്കിൽ സ്വയം നീന്തൽ അറിയണം. അല്ലെങ്കിൽ അവനോടൊപ്പം നിങ്ങളും കൂടി മുങ്ങും. ഒരു കുരുടനെ വേറൊരു കുരുടൻ വഴി കാണിച്ചാൽ രണ്ടുപേരും കൂടെ വല്ല കുഴിയിലും പോയി വീഴും. അത്ര തന്നെ.
·         പന്നിയുടെ ഇഷ്ടഭക്ഷണം മലമാണ്. അതിന് നെയ്യും പഞ്ചസാരയും കൊടുത്തിട്ട് കാര്യമില്ല. അതുപോലെ നിന്നെയൊന്നും ഉപദേശിച്ചിട്ട് ഒരു കാര്യവുമില്ല.
·         ഒരു കിണർ കുഴിക്കുമ്പോൾ ആദ്യമായി പുറത്തേക്ക് വരുന്നത് വെള്ളമല്ല. മറിച്ച്,കല്ലുകളും മണ്ണിൻക്കട്ടകളുമാണ്. ചിലയിടത്ത് മുപ്പതടിയിൽ വെള്ളം കിട്ടും. ചിലയിടത്ത് അറുപതടി. തീർച്ചയായും എല്ലാ മണ്ണിനടിയിലും വെള്ളമുണ്ട്.
·         ചന്ദനതടി ചുമക്കുന്ന കഴുതയ്ക്കും അതിന്റെ കനമേ അറിയൂ. ആ ചന്ദനത്തിന്റെ സുഗന്ധം അറിയില്ല.
·         മുയൽ എത്ര മുക്കിയാലും ആനയോളം പിണ്ടമിടില്ല.
·         അനുഭവിക്കാൻ യോഗമില്ലെങ്കിൽ ഉള്ളംകൈയിൽ കിട്ടിയാലും നഷ്ടപ്പെടും.
·         പഞ്ചസാര എന്നെഴുതി വച്ചിട്ട് നക്കി നോക്കിയാൽ മധുരം കിട്ടില്ല. അതിന് പഞ്ചസാര തന്നെ കഴിക്കണം.
·         ആകാശത്താണ് സൂര്യൻ എന്നറിയാൻ ടോർച്ച് അടിച്ചുനോക്കണ്ട കാര്യമില്ല.
·         ഒരു മനുഷ്യന് കാണാൻ രണ്ട് കണ്ണും കേൾക്കാൻ രണ്ടു ചെവിയും ഉള്ളപ്പോൾ സംസാരിക്കാൻ ഒരു വായയെ ഉള്ളൂ. അത് കണ്ടതിന്റേയും കേട്ടതിന്റേയും പകുതി മാത്രം പറയാനാണ്.
·         നേരേ പോ വളഞ്ഞു വാ.

Monday, October 24, 2011

മലയാള സിനിമ ബൈബിള്‍

മലയാള സിനിമ ബൈബിള്‍ :- ആദിയില്‍ 'വികതകുമാരന്‍' എന്ന ശബ്ദം ഇല്ലാത്ത മലയാള സിനിമ ഉണ്ടായി. അവന്‍ വിലക്കപ്പെട്ട ശബ്ദത്തിന്‍റെ 'ബാലന്‍' എന്ന സിനിമയിലേക്ക് മാറി. പിന്നീട് പ്രവാചകരുടെ രൂപത്തില്‍ പ്രേം നസീര്‍, സത്യന്‍, ജയന്‍, മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ് തുടങ്ങിയവര്‍ വന്നു. അപ്പോളും പതിറ്റാണ്ടുകള്‍ എല്ലാവരും ഒരു യഥാര്‍ഥ കലാകാരന്റെ വരവിനായി കാത്തിരിക്കുക ആയിരുന്നു. വഴി കാട്ടി ആയി സില്‍സില ഹരിശങ്കര്‍ വന്നു. തനിക്കു പിന്നാലെ വരുന്ന 'സന്തോഷ്‌ പണ്ഡിറ്റ്‌' എന്ന ആളുടെ ചെരുപ്പിന്റെ വാറഴിക്കാന്‍ പോലും യോഗ്യന്‍ അല്ല എന്ന് സില്‍സില പറഞ്ഞത്. പിന്നീട് എറണാകുളം ബിന്ദു തീയേറ്ററില്‍ 'കൃഷ്ണനും രാധയും' ആയി യുഗ പ്രവാഗന്‍ സന്തോഷ്‌ പണ്ഡിറ്റ്‌ ജനിച്ചു വീഴുന്നു. മലയാള സിനിമ ചരിത്രം രണ്ടായി മുറിയുന്നു. സന്തോഷ്‌ പണ്ടിട്ടിനു (B C - ബിഫോര്‍ സന്തോഷ്‌)  മുമ്പും, അതിനു ശേഷവും (AD - ആഫ്ടര്‍ സന്തോഷ്‌).


Tuesday, October 18, 2011

പ്രത്വിരാജ് ഒരു അഹങ്കാരി


Prathviraj  ഇന്റെ ഒരു 20 interviews എങ്കിലും കഴിഞ്ഞ 2 -3 വര്‍ഷത്തിനിടയില്‍ ഞാന്‍ കണ്ടിട്ടുണ്ട്
അതില്‍ നിന്നൊന്നും പ്രത്വിരാജ് ഒരു അഹങ്കാരി ആയി എനിക്കൊരിക്കലും തോന്നിയിട്ടില്ല
മാമൂട്ടിയുടെ കൂട്ട് ഓരോ interview വിലും ഓരോ കൂളിംഗ്‌ ഗ്ലാസും വെച്ചു തന്റെ പ്രായത്തിനു ഒട്ടും ചേരാത്ത വേഷവിധാനങ്ങലുമായി കാലിന്മേല്‍ കാലും കെട്ടിവെച്ചു ചോദ്യ കര്‍ത്താവിനോട് യാതൊരു ബഹുമാനവും  കാട്ടതേ the so called star tantrums മാക്സിമം കാണിച്ചിരിക്കുന്നത് ഒരിക്കലും ഞാന്‍ കണ്ടിട്ടില്ല ..
12 ആം class മാത്രം  basic education  ഉള്ള പ്രത്വി  അത്യാവശ്യം നല്ല രീതിയില്‍  എല്ലാ ചോദ്ത്യങ്ങള്‍ക്കും വ്യക്തമായ മറുപടി പറയുകയും ( ഉധാഹരണത്തിന് തിലകന്‍ അമ്മ പ്രശ്നം ...maamooty mohanlaal   ) മാത്രമല്ല നല്ല രീതിയില്‍  english ഇല്‍ communicate ചെയ്യാനും പറ്റുന്ന നമ്മുടെ അത്രയും പോലും പ്രായം ഇല്ലാത്ത  Prathviraj നോട് ആരാധന തോന്നിയിരുന്നു ഒരിക്കല്‍ ..
എന്നാല്‍ അദേഹത്തിന്റെ interviews കൂടുതല്‍ കൂടുതല്‍ കാണുമ്പോള്‍ എനിക്ക് തോന്നുന്നത് prathviraj ഒരു അഹങ്കാരി അല്ല വെറും വിടുവായന്‍ ആയ ഒരു  മണ്ടന്‍ ആണ് എന്നാണു . കാരണം as an actor he would rather prove himself a good actor than a nerd by doing different  roles  .but‌ unfortunately prathvi is   trying to prove that he is a very intellectual guy and‌ he is an  ardent reader who already read lotz of books and stuffs ...
He is trying to improve his argumentative skill and interview skill which is not required for an actor . അത് തിരിച്ചരിയാതടത്തോളം കാലം മോഹന്‍ലാല്‍ മമ്മൂട്ടി എന്ന പടു വൃഷങ്ങളുടെ ഇടയില്‍ വളരുന്ന ഒരു ചെറിയ വൃഷം മാത്രം ആയിരിക്കും പ്രത്വി ...
കഴിഞ്ഞ 10 വര്ഷം ആയി 65 -70 സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും മലയാളി നെഞ്ചില്‍ കൊണ്ട് നടക്കുന്ന  1 കഥാപാത്രമെങ്കിലും പ്രത്വി  ചെയ്തിട്ടുണ്ടോ ??
വളരെ പ്രധീഷയോടെ ആണ് ഉറുമി കണ്ടത് പക്ഷെ മസില്‍ പിടിച്ചു നടക്കുന്ന prathviraj എന്ന വ്യക്തിയെ മാത്രം ആണ് cinema യില്‍ ഉടനീളം കാണാന്‍ പറ്റിയത്  കേളുനായനാര്‍ എന്ന കഥാപാത്രത്തെ ഒരിടത്തും കാണാന്‍ പറ്റി എല്ലാ ..കേളുനായനരെ potray ചെയ്യുന്നതില്‍ prathvi പരാജയപെട്ടു
(വടക്കന്‍ വീര ഗാഥ കാണുമ്പോള്‍ ചന്തു നെ  മാത്രം ആണ് സ്ക്രീനില്‍ കാണാന്‍ പറ്റുന്നത്  അല്ലാതെ മംമോട്ടി യെ അല്ല )prathvi is still a novice in acting , അഭിനയത്തിന്റെ കാര്യത്തില്‍ പ്രത്വി ഇപ്പോളും ഒരു ശിശു ആണ്
പ്രത്വി ക്ക് ഇപ്പോളുള്ള പ്രായം ആയപ്പോലതെക്കും ലാലേട്ടന്‍ എത്ര കഥാപാത്രങ്ങള്‍ ‍ ചെയ്തു കഴിഞ്ഞു ഉള്ളടക്കം , ടീ പീ  ബാലഗോപാലന്‍ , നടോടിക്കട്ടു , രാജാവിന്റെ മകന്‍ , തൂവന തുമ്പികള്‍ ,  അമൃതം ഗമയാ , കുയിലിനെ തേടി , താളവട്ടം , നമ്മുക്ക് പാര്‍ക്കാന്‍ മുന്തിരി തോപ്പുകള്‍ അങ്ങനെ എത്ര എത്ര cinema kalum vyathyastha maaya   ‍ ..
Prathvi is a star ..കാരണം കാരണം ഒരു star നു വേണ്ട  ഉയരവും ...സൌന്ദര്യവും ..കുഴപ്പമില്ലാത്ത ശബ്തവും prathvi ക്ക് ഉണ്ട് ..അത് കൊണ്ട് തന്നെ അത്യാവശ്യം satalite rights ഉം  കിട്ടുന്നും ഉണ്ട് .അത് prathvi യുടെ തന്നേയ് ഭാഷയില്‍ പറഞ്ഞാല്‍ ക്രോമോസോമുകളുടെ വിളയാട്ടം കൊണ്ട് കിട്ടിയതല്ലേ ? പക്ഷെ he is not a versatile actor ...അതിനു prathvi ഇനിയും ബഹുദൂരം സഞ്ചരിക്കേണ്ടി ഇരിക്കുന്നു
 താന്‍ ഒരു ഭയങ്കര ബുദ്ധിമാന്‍ ‍ ആണ് എന്ന്‌  prathvi prove ചെയ്യേണ്ട യാതൊരു ആവശ്യവും ഇല്ല .... കുതിരവട്ടം പപ്പുവും ...PJ antony യും ...കൊട്ടാരക്കര യും ..ഒടുവില്‍ ഉണ്ന്നികൃഷ്ണന്‍ , ശങ്കാരാടി .KPSC ലളിത, സുകുമാരി  തുടങ്ങിയവരെ ഒക്കെ മലയാളി സ്നേഹിച്ചത് അവര്‍ 9 ക്ലാസില്‍ പഠിക്കുമ്പോള്‍ Ayn Rand എഴുതിയ fountan headവായിച്ചത് കൊണ്ടല്ല ..അവരുടെ ആക്ടിംഗ് skills കൊണ്ടാണ് ..അത് കൊണ്ട് prathvi തന്റെ acting skills കൂട്ടുന്നതിലാണ് ശ്രദ്ധ കേന്ദ്രികരിക്കേണ്ടത് എന്ന്‌ പലരെയും പോലെ എനിക്കും തോന്നുന്നു
ഒരു actor ടെ വ്യക്തി ജീവിതം മലയാളിക്ക് ഒരു പ്രശനം ആണ് എന്ന്‌ തോന്നുന്നില്ല അത് കൊണ്ട് തന്നേയ് ആണ് എത്ര ധിക്കാരി ആണെങ്കിലും തിലകന്‍ നമ്മള്‍ ബഹുമാനിക്കുന്നത്‌ .. എത്ര സ്ത്രീ പീഡന case ഇല്‍ പ്രതി ആയാലും Jagathi യെ സ്നേഹിക്കുന്നത് ...ലാലേട്ടന് എന്തൊക്കെ പരിമിതികള്‍ ഉണ്ടെങ്കിലും നമ്മള്‍ അദ്ധേഹത്തെ admire ചെയ്യുന്നത് ...
ഒരു ഉദാഹരണം പറയാം ഈ ഇട tv ഇല്‍ വന്ന raid ഉം അതിനോട് അനുബന്ധിച്ചുള്ള വാര്‍ത്തകളും കണ്ടപ്പോള്‍ മോഹന്‍ലാലിനോട് മംമോട്ടിയോടും പലര്‍ക്കും ദേഷ്യം വന്നിട്ടുണ്ട് .. എനിക്കും തോന്നി -:) ... എന്നാലും ലാലേട്ട എങ്ങനെ ഒക്കെ ചെയ്യനമാരുന്നോ എന്ന്‌ തോന്നിട്ടുണ്ട് എന്നാലും  പ്രണയത്തിലെ MATHEWS നെ ലാലേട്ടന്‍ potray ചെയ്തത് കണ്ടപ്പോള്‍ അറിയാതെ കയ്യടിച്ചു പോയി ..what a wonderful acting ... if he was borne in US he would have been much above Morgan Freeman ..എന്ന്‌ പലരും പറയാറുള്ളത് സത്യം ആണെന്ന് തോന്നി .
അതുപോലെ ലാലേട്ടന്റെ കടുത്ത ആരാധകനായ എനിക്കുപോലും new delhi യും വടക്കന്‍  വീരഘധയും  തുടങ്ങി black , രാജ  മാണിക്യം  ...പ്രാഞ്ചിയേട്ടനും ഒക്കെ തനിയാവര്തനവും  ഒക്കെ കാണുമ്പോള്‍ എണീറ്റു കയ്യ്‌ അടിക്കാന്‍ തോന്നും ...
Cinema എന്ന്‌ പറയുന്നത് പ്രേഷകന്റെ subconscious mind പ്രവര്‍ത്തിക്കുന്ന ഒരു magic ആണ് ..അവിടെ മോഹന്‍ലാല്‍ എന്ന വ്യക്തി അല്ല സേതുമാധവന്‍ എന്ന കഥാപാത്രം ആണ് പ്രേഷകാനും ആയി communicate ചെയ്യുന്നതും പ്രേഷകരും ആയി ഒരു ആത്മ ബന്ധം ഉണ്ടാക്കുന്നതും ...
അത് മനസിലാക്കാനുള്ള sense പ്രത്വിക്കു ഉണ്ടാകണം . 
ഉള്ള channel ഇല്‍ മുഴുവന്‍ ഓടി നടന്നു നേരത്തെ തയ്യാറാക്കിയ ചോദ്യത്തിനു വായില്‍ തോന്നുന്നത് എല്ലാം വിളിച്ചു പറഞ്ഞാല്‍ ആള്‍ക്കാര്‍ വെറുതെ വിടില്ല .... എന്നാല്‍ ഏതു channel പോയി എന്ന അഹങ്കാരകും വിളിച്ചുപരഞ്ഞാലും acting നല്ലതാണോ ആള്‍ക്കാരുടെ കയ്യടി കിട്ടുകയും ചെയ്യും .. എന്ന്‌ വിമര്‍ശിക്കുന്ന ഈ ഞാന്‍ വരെ prathvi യെ  സ്തുതിക്കുകയും ചെയ്യും ...
(ഇത് വായിക്കുമ്പോള്‍  അപ്പൂപ്പന്‍  മനസ്സില്‍ ഓര്‍ക്കുവാരിക്കും ഇവനെതാണ് prathviraj നോട് ഇത്ര കലിപ്പ് എന്ന്‌ ..കാരണം ഉണ്ട് ...ഭാര്യ ഒരു കടുത്ത പ്രത്വി ഫാന്‍ ആണ് ... ഞാന്‍ പലതവണ പറഞ്ഞു നോക്കി അവന്‍ വെറും waste ആണ് മൊത്തം make up ആണ് എന്നൊക്കെ ..എന്റെ ലാലേട്ടന്‍ അവനെക്കാള്‍ ഭേദം ആണ് ഈനു പക്ഷെ സമ്മതിക്കില്ല എന്തൊക്കെ ആണെങ്കിലും ആ പൊന്ണാ തടിയന്‍  കിളവന്‍ മോഹന്‍ലാല്‍  നെക്കാളും  100 ഭേദം ആണ് prathvi എന്നാണു അഭിപ്രായം  . prathvi യുടെ ഫാന്‍ ആയിക്കോട്ടെ പക്ഷെ ലാലേട്ടനെ ഒന്നിനും കൊള്ളാത്തവന്‍ ആണ് എന്ന്‌ പറഞ്ഞാല്‍ ഞാന്‍ എങ്ങനെ സഹിക്കും ...prathviraj നോട് കലിപ്പ് വരാന്‍ ഇതില്‍ കൂടുതല്‍ കാരണം വള്ളത് വേണോ ???)
Which does  not work with malayalies ...
.because മലയാളി ആരാധിക്കുന്നത് Nirthathe ആണ് നര്‍ത്തകി യെ അല്ല .. മലയാളി നെഞ്ഞിലെട്ടുന്നത് സന്ഗീട്ര്ഹതേ ആണ് സഞാതന്ജനെ അല്ല ...മലയാളി സ്നേഹിക്കുന്നത് acting നെ ആണ് actor അല്ല ...
Prasthviraj ഒരു interview പോലും cooling glass വെച്ചു valare

Wednesday, October 12, 2011

സ്വാമി വിവേകാനന്ദൻ

സ്വാമി വിവേകാനന്ദൻ (ജനുവരി 12, 1863 - ജൂലൈ 4, 1902)
വേദാന്ത തത്ത്വശാസ്ത്രത്തിന്റെ ഏറ്റവും ശക്തനായ വക്താവും ഇന്ത്യയിലെമ്പാടും സ്വാധീനമറിയിച്ച ആത്മീയ ഗുരുവുമായിരുന്നു. രാമകൃഷ്ണ പരമഹംസന്റെ ഏറ്റവും പ്രധാനിയായ ശിഷ്യനും രാമകൃഷ്ണ മഠം, രാമകൃഷ്ണ മിഷൻ എന്നിവയുടെ സ്ഥാപകനുമാണ്. സന്യാസിയാകുന്നതിനു മുൻ‌പ് നരേന്ദ്രനാഥ് ദത്ത എന്നായിരുന്നു പേർ. ഇന്ത്യയുടെ യുവത്വത്തെ തൊട്ടുണർത്താൻ വിവേകാനന്ദ സ്വാമികളുടെ പ്രബോധനങ്ങൾ സഹായകമായിട്ടുണ്ടെന്നാണ് പൊതുവേ കരുതപ്പെടുന്നത്. ആശയ സമ്പുഷ്ടമായ പ്രസംഗങ്ങൾക്കൊണ്ടും ഭയരഹിതമായ പ്രബോധനങ്ങൾക്കൊണ്ടും ഇന്ത്യയിലെമ്പാടും അനുയായികളെ സൃഷ്ടിച്ചെടുക്കാൻ ഇദ്ദേഹത്തിനു സാധിച്ചു.
വിവേകാനന്ദന്റെ ആവിർ‍ഭാവം ഭാരതീയ സംസ്കാരത്തിന്റെയും ഹിന്ദുമതത്തിന്റെയും ചരിത്രത്തിൽ പുതിയ അധ്യായത്തിന്റെ തുടക്കമായിരുന്നു. മതദാർ‍ശനികനെന്ന നിലയിൽ സ്വാമി വിവേകാനന്ദനെ രണ്ടു വ്യത്യസ്ത ദൃഷ്ടികോണുകളിൽനിന്നും അപഗ്രഥിക്കാം. ശ്രീരാമനും ശ്രീകൃഷ്ണനും ശ്രീശങ്കരനും വ്യാഖ്യാനിച്ചു പ്രചരിപ്പിച്ച ഭാരതീയ മതതത്വശാസ്ത്രത്തെ, ആധുനിക വ്യാവസായിക ശാസ്ത്രീയ യുഗത്തിനനുസൃതമായി വ്യാഖ്യാനിച്ച ആധ്യാത്മികാചാര്യൻ. മതസംസ്കാരത്തിന് ആധുനിക ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും ഭാഷയിൽ പുതിയ നിർ‍വചനവും വ്യാഖ്യാനവും നൽകി ആയുസ്സ് നീട്ടിക്കൊടുത്ത ദാർ‍ശനികൻ. ഒരുവശത്ത് അദ്ദേഹം ഹിന്ദുമതത്തിനു മാനുഷികതയുടെയും ശാസ്ത്രീയതയുടെയും ആധുനികതയുടെയും പുതിയ മുഖം കൊടുത്തു. മറുവശത്ത്, ആധുനിക യുഗത്തിന്റെ മുഖമുദ്രകളായ ഭൗതികവാദം, ശാസ്ത്രീയ ഗവേഷണബുദ്ധി, യുക്തിചിന്ത ഇവയ്ക്കെതിരല്ല മതമെന്ന് ലോകത്തിനു കാണിച്ചുകൊടുത്തു.
കുട്ടിക്കാലം
കൊൽക്കത്തയിലെ ഉത്തര ഭാഗത്തെ സിംല എന്ന പട്ടണത്തിലെ ഒരു സമ്പന്ന കുടുംബത്തിൽ നിയമപണ്ഡിതനും വക്കീലുമായിരുന്ന വിശ്വനാഥ്‌ ദത്തയുടെയും വിദ്യാസമ്പന്നയും പുരാണ പണ്ഡിതയും ആയ ഭുവെനേശ്വരിയുടെയും പുത്രനായാണ്‌ 1863 ജനുവരി 12 തിങ്കളാഴ്ച വിവേകാനന്ദൻ ജനിച്ചത്‌. അക്കാലത്ത് ഭാരതത്തിന്റെ തലസ്ഥാനം കൽക്കത്ത എന്നറിയപ്പെട്ടിരുന്ന കൊൽക്കൊത്തയായിരുന്നു. സ്വാമിയുടേ പേര് നരേന്രനാഥദത്ത എന്നായിരുന്നു. നരേൻ, നരേന്ദ്രൻ എന്നോക്കെ അടുപ്പമുള്ളവർ വിളിച്ച ആ കുട്ടി, ധൈര്യവും ദയയും ഹൃദയത്തിലേറ്റി വളർന്നു. വിരേശ്വരൻ എന്നായിരുന്നു അവന്റെ അമ്മ വച്ച പേര്‌ (ബീരേശ്വർ) അത് ചുരുക്കി ബിലേ എന്നാണ്‌ നരേന്ദ്രനെ വീട്ടിലെ അംഗങ്ങൾ വിളിച്ചിരുന്നത്. ഒരിക്കൽ കേട്ടതൊന്നും മറക്കാതിരിക്കാനുള്ള ഓർമ്മശക്തിയും ഒരുകാര്യം ചെയ്യുമ്പോൾ തന്നെ മറ്റൊരു കാര്യം ശ്രദ്ധിക്കാനുള്ള കഴിവും കുട്ടിക്കാലത്തേ നരനുണ്ടായിരുന്നു. കുട്ടികാലത്തു തന്നെ ഈശ്വരനെ കാണണമെന്ന ആഗ്രഹം കലശലായ നരേന്ദ്രൻ‍ അതിനായി ശിവനെ ധ്യാനിക്കാൻ തുടങ്ങി, അങ്ങനെ ഏകാഗ്രമായ ധ്യാനവും നരനു വശമായി.
വിദ്യാഭ്യാസകാലം
വീട്ടിലെത്തി പഠിപ്പിച്ചുകൊണ്ടിരുന്ന ഒരു അദ്ധ്യാപകനാണ്‌ നരേന്‌ പ്രാഥമിക പഠങ്ങൾ പകർന്നു നൽകിയത്‌. അതിനു ശേഷം കുട്ടിയെ ഏഴാം വയസ്സിൽ മെട്രൊപൊളിറ്റൻ സ്കൂളിൽ ചേർത്തു പഠിപ്പിക്കുവാൻ തുടങ്ങി. 1879-ൽ നരൻ ഹൈസ്കൂൾ പരീക്ഷ ഒന്നാം ക്ലാസ്സിൽ ജയിച്ച്‌ പ്രസിഡൻസി കോളേജിൽ ഉപരിപഠനത്തിനു ചേർന്നു. പിന്നീട്‌ ജനറൽ അസ്സംബ്ലീസ്‌ ഇൻസ്റ്റിറ്റ്യൂഷനിൽ ചേർന്ന് പാശ്ചാത്യ തത്ത്വശാസ്ത്രവും ലോകചരിത്രവും പഠിച്ചു. മധുരശബ്ദത്തിനുടമയായിരുന്ന നരൻ വായ്പാട്ടും ഹിന്ദി, ഉർദു, പേർഷ്യൻ സംഗീതങ്ങളും പഠിച്ചിട്ടുണ്ട്‌. ഇതു കൂടാതെ ഉപകരണ സംഗീതവും വശമാക്കിയിരുന്നു.
ശ്രീരാമകൃഷ്ണസംഗമം.
ഈശ്വരനെ കാണാൻ സാധിക്കുമോ?, എങ്ങനെയാണത്‌ സാധിക്കുക?, ജീവിതത്തിന്റെ അർത്ഥമെന്താണ്‌? മുതലായ പ്രപഞ്ചത്തിനേയും ഈശ്വരനെയും കുറിച്ചുള്ള നിരവധി ചോദ്യങ്ങൾ നിറഞ്ഞതായിരുന്നു നരേന്ദ്രന്റെ മനസ്‌. വളരെയധികം സന്യാസിമാരെയും മറ്റും നരേന്ദ്രൻ കണ്ടെങ്കിലും ആർക്കും നരനെ തൃപ്തിപ്പെടുത്താൻ സാധിച്ചില്ല. അക്കാലത്ത്‌ തന്റെ ഇംഗ്ലീഷ്‌ അദ്ധ്യാപകനായിരുന്ന പ്രൊ. ഹേസ്റ്റിയിൽ നിന്നായിരുന്നു നരേന്ദ്രൻ ദക്ഷിണേശ്വരത്ത്‌ താമസിച്ചിരുന്ന ശ്രീരാമകൃഷ്ണ പരമഹംസനെ കുറിച്ച്‌ അറിഞ്ഞത്‌. 1881-ൽ നരേന്ദ്രന്റെ അയൽവാസിയായ സുരേന്ദ്രനാഥ മിത്രയുടെ വീട്ടിൽ ശ്രീരാമകൃഷ്ണൻ വന്നിരുന്നു. മിത്ര പറഞ്ഞതനുസരിച്ച്‌ അവിടെയെത്തിയ നരേന്ദ്രൻ ശ്രീരാമകൃഷ്ണനു വേണ്ടി ഒരു കീർത്തനം ആലപിച്ചു. സംപ്രീതനായ ശ്രീരാമകൃഷ്ണൻ നരേന്ദ്രനെ ദക്ഷിണേശ്വരത്തേക്ക്‌ ക്ഷണിച്ചിട്ടാണ്‌ മടങ്ങിയത്‌.

ശ്രീരാമകൃഷ്ണ പരമഹംസൻ
ഏതാനം ദിവസങ്ങൾക്കകം ചില സുഹൃത്തുക്കളുമായി ശ്രീരാമകൃഷ്ണസന്നിധിയിലെത്തിയ നരേന്ദ്രനെ പ്രതീക്ഷിച്ചിരുന്നവനെ പോലെ ശ്രീരാമകൃഷ്ണൻ സ്വീകരിച്ചു. നരേന്ദ്രനെ ഏറെക്കാലമായ്‌ അലട്ടിയിരുന്ന ഈശ്വരെനെ കാണാൻ കഴിയുമോ എന്ന ചോദ്യത്തിന്‌ 'ആത്മാർത്ഥമായി ഈശ്വരദർശനത്തിന്‌ ആഗ്രഹിക്കുന്നവന്‌ ഈശ്വരൻ പ്രത്യക്ഷപ്പെടും'എന്നായിരുന്നു മറുപടി. നരേന്ദ്രന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു ആ കണ്ടുമുട്ടൽ, നരേന്ദ്രൻ തന്റെ ആത്മീയഗുരുവിനെ ആണ്‌ ശ്രീരാമകൃഷ്ണനിൽ കണ്ടത്‌. ശ്രീരാമകൃഷ്ണനാകട്ടെ നരേന്ദ്രനിൽ തന്റെ പിൻഗാമിയെയും കണ്ടെത്തി.
1884-ൽ നരേന്ദ്രന്റെ പിതാവ്‌ മരിച്ചു. ആറേഴംഗങ്ങളുള്ള കുടുംബത്തിന്റെ ഭാരം നരേന്ദ്രനിലായി. ഒരു തൊഴിൽ തേടി നരേന്ദ്രൻ അലഞ്ഞു, സമ്പാദ്യങ്ങളൊന്നും ഇല്ലായിരുന്നതിനാൽ കുടുംബം പട്ടിണിയിലായി. കിട്ടിയ തൊഴിലുകൾ ഒന്നും കുടുംബത്തിന്റെ പട്ടിണി മാറ്റാൻ ഉതകില്ലായിരുന്നു. കുടുംബാംഗങ്ങളെല്ലാം തന്നെ ഈശ്വരനെ പഴിക്കാൻ തുടങ്ങി. നരേന്ദ്രനിൽ ഈശ്വരവിശ്വാസത്തിന്റെ അടിത്തറപാകിയ മാതാവു പോലും ഈശ്വരനെ നിന്ദിക്കാൻ തുടങ്ങിയപ്പോൾ, പട്ടിണിയും കഷ്ടപ്പടും ഈശ്വരനുണ്ടെങ്കിൽ എന്തിന്‌ സൃഷ്ടിച്ചു എന്ന് നരേന്ദ്രൻ ചിന്തിക്കാൻ തുടങ്ങി. പ്രശ്നപരിഹാരത്തിനായി ശ്രീരാമകൃഷ്ണനടുത്തെത്തിയ നരേന്ദ്രനോട്‌ കഷ്ടപ്പാട്‌ മാറാൻ പ്രാർത്ഥിക്കാനാണ്‌ അദ്ദേഹം പറഞ്ഞത്‌. എന്നാൽ അതിനായി കാളീ ക്ഷേത്രത്തിലെത്തിയ നരേന്ദ്രനു 'ഭക്തി നൽകിയാലും, അറിവു നൽകിയാലും, വൈരാഗ്യം നൽകിയാലും' എന്നു മാത്രമേ പ്രാർത്ഥിക്കാൻ കഴിഞ്ഞുള്ളു. നരേന്ദ്രനിൽ സന്തുഷ്ടനായ ഗുരു, കുടുംബത്തിന്റെ ബുദ്ധിമുട്ടുകൾ മാറാൻ അനുഗ്രഹം നൽകിയത്രെ.
പൂർണ്ണ ആദ്ധ്യാത്മിക പ്രവേശനം
1886-ൽ ശ്രീരാമകൃഷ്ണ പരമഹംസൻ സമാധിയായി, നരേന്ദ്രനും മറ്റുള്ളവരും ചേർന്ന് ഗുരുവിനെ ഗംഗാതീരത്ത്‌ സംസ്കരിച്ചു. ഗുരുവിന്റെ ആശയങ്ങളും ഉപദേശങ്ങളും പ്രചരിപ്പിക്കണമെന്ന് നരേന്ദ്രന്റെ നേതൃത്വത്തിൽ ശിഷ്യന്മാർ തീരുമാനമെടുത്തു. ശ്രീരാമകൃഷ്ണ ഭക്തനായിരുന്ന സുരേന്ദ്രനാഥ ദത്തയുടെ സാമ്പത്തിക സഹായത്തോടെ കൊൽക്കത്തക്കടുത്ത്‌ വരാഹനഗരം എന്ന ഒരു ചെറുപട്ടണത്തിൽ ഒരു പഴയ കെട്ടിടം വാടകക്കെടുത്ത്‌ ആദ്യത്തെ ശ്രീരാമകൃഷ്ണാശ്രമം തുടങ്ങി. അതിനു ശേഷം ലൗകിക ബന്ധങ്ങൾ പൂർണ്ണമായി വെടിഞ്ഞ്‌ ആശ്രമത്തിനായി ജീവിക്കാൻ തീരുമാനിച്ചു.
ശ്രീരാമകൃഷ്ണന്റെ ആശയങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ ഒരു ഭാരതപര്യടനത്തിനായി വിവേകാനന്ദൻ പുറപ്പെട്ടു. വരാണസി, അയോദ്ധ്യ വഴി ഹിമാലയപ്രദേശങ്ങളിൽ ആയിരുന്നു 1888-ലെ‍ ആദ്യത്തെ യാത്ര. ആ യാത്രയിൽ ഹത്രാസ്‌ തീവണ്ടിസ്റ്റേഷനിൽ നിന്നും പരിചയപെട്ട ശരത്ചന്ദ്ര ഗുപ്തൻ എന്നയാളാണ്‌ വിവേകാനന്ദന്റെ ആദ്യശിഷ്യനായ സദാനന്ദൻ. തെക്കേ ഇന്ത്യയിലേക്ക്‌ പുറപ്പെട്ട വിവേകാനന്ദൻ 1892-ൽ ബാംഗളൂർ വഴി ഷൊർണൂരിൽ എത്തി. ഇവിടെ ചട്ടമ്പിസ്വാമികൾ, ശ്രീനാരായണ ഗുരു മുതലായവരെ കണ്ട്‌ വിവേകാനന്ദൻ സന്തുഷ്ടനായി. ചട്ടമ്പിസ്വാമികളാണ്‌ വിവേകാനന്ദന്‌ ചിന്മുദ്രയുടെ രഹസ്യം വെളിപ്പെടുത്തികൊടുത്തത്‌. എങ്കിലും കേരളത്തിലെ ജാതിതിരിവിലും അനാചാരങ്ങളിലും അസ്വസ്ഥനായ സ്വാമികൾ മതപരിവർത്തനം നടത്തിയ താഴ്ന്നജാതിക്കാർക്ക് കിട്ടുന്ന സ്വാതന്ത്ര്യം പോലും മറ്റുളവർക്ക് ലഭിക്കുന്നില്ല എന്ന അവസ്ഥകണ്ട് 'കേരളം ഒരു ഭ്രാന്താലയമാണ്‌' എന്നഭിപ്രായപ്പെട്ടു. പിന്നീട്‌ രാമേശ്വരം വഴി കന്യാകുമാരിയിലെത്തിയ സ്വാമികൾ, തന്റെ ഹിമാലയം മുതൽ കന്യാകുമാരി വരെ നീണ്ട യാത്രയിൽ കണ്ടത്‌ മഹത്തായൊരു പൈതൃകം നിരക്ഷരതയിലും അന്ധവിശ്വാസത്തിലും അനാചാരങ്ങളിലും വീണുലയുന്നതാണ്‌. കന്യാകുമാരി കടലിൽ കണ്ട ഒരു വലിയ പാറയിലേക്ക്‌ നീന്തി ചെന്ന അദ്ദേഹം മണിക്കൂറുകളോളം അവിടെ ധ്യാനനിരതനായി ഇരുന്നു. ഒരു നവചൈതന്യവുമായാണ്‌ അദ്ദേഹം തിരിച്ചെത്തിയത്‌. ഈ പാറയാണ്‌ പിന്നീട്‌ വിവേകാനന്ദപ്പാറ ആയി മാറിയത്‌. അക്കാലത്ത്‌ ഷിക്കാഗോ സർവ്വമതസമ്മേളനത്തെ കുറിച്ച്‌ അറിവുണ്ടായിരുന്ന ശിഷ്യന്മാർ അതിനുള്ള പണവും പിരിച്ചെടുത്ത്‌ വിവേകാനന്ദന്റെ അടുത്ത്‌ എത്തിയപ്പോൾ വിവേകാനന്ദൻ ആവശ്യപ്പെട്ടത്‌ അത്‌ പാവപ്പെട്ടവർക്ക്‌ വിതരണം ചെയ്യാനാണ്‌.
ആദ്യത്തെ ലോക പര്യടനം
1893-ൽ വിവേകാനന്ദൻ തന്റെ സുഹൃത്തും ശിഷ്യനുമായിരുന്ന ഖെത്രി രാജാവിന്റെ അടുത്തെത്തി. അദ്ദേഹത്തിന്റെ നിർബന്ധം മൂലമാണ്‌ വിവേകാനന്ദൻ എന്ന പേര്‌ സ്ഥിരമായി സ്വീകരിച്ചത്‌. അദ്ദേഹത്തിന്റെ തന്നെ നിർബന്ധം മൂലം വിവേകാനന്ദൻ ഷികാഗോയിലേക്‌ പോകുവാൻ തീരുമാനിച്ചു. 1893 ജനുവരി 12-ന്‌ ഖെത്രി രാജാവ്‌ നൽകിയ ടിക്കറ്റിൽ വിവേകാനന്ദൻ മുംബൈ തുറമുഖത്തുനിന്ന് ലോകപര്യടനത്തിനായി പുറപ്പെട്ടു. സിംഗപ്പൂർ, ഹോങ്കോങ്ങ്‌, ചൈന, ജപ്പാൻ,
ഷികാഗൊ സർവ്വമത സമ്മേളനം
കാനഡയിലെ വാൻകൂവറിൽ നിന്ന് ഷിക്കാഗോയിലെത്തിയ വിവേകാനന്ദൻ, മേളയുടെ അന്വേഷണ വിഭാഗത്തിൽ നിന്നും മതസമ്മേളനത്തിൽ പ്രസംഗിക്കാൻ ഇനി സാധിക്കില്ല എന്ന മറുപടിയാണ്‌ ലഭിച്ചത്‌. കൈയിൽ പണമില്ലാതെ അലഞ്ഞ വിവേകാനന്ദൻ പൗരസ്ത്യ ആശയങ്ങളിൽ താൽപര്യമുള്ളവനും ഹാർവാർഡ്‌ യൂണിവേഴ്സിറ്റിയിൽ പ്രൊഫസറും ആയിരുന്ന ജെ. എച്ച്‌. റൈറ്റിനെ പരിചയപെട്ടു. റൈറ്റിന്റെ സഹായം കൊണ്ടാണ്‌ വിവേകാനന്ദന്‌ മേളയിൽ സ്വയം പ്രതിനിധീകരിക്കാൻ സാധിച്ചത്‌. 1893 സെപ്റ്റംബറിൽ മേളയിൽ കൊളംബസ്‌ ഹാളിൽ നടത്തിയ 'അമേരിക്കയിലെ എന്റെ സഹോദരി സഹോദരന്മാരെ' എന്നു തുടങ്ങുന്ന വിഖ്യാതമായ പ്രസംഗം അമേരിക്കയുടെ ആത്മാവിനെ ആത്മാർത്ഥമായി സ്പർശിച്ചു.പത്രങ്ങളും മറ്റും വിവേകാനന്ദന്‌ നല്ല പ്രസിദ്ധി നേടി കൊടുത്തു. തുടർന്ന് വിവേകാനന്ദൻ മേളയിൽ പന്ത്രണ്ടോളം പ്രസംഗങ്ങൾ നടത്തി. 1894-ൽ സ്വാമിജി ന്യൂയോർക്കിൽ വേദാന്ത സൊസൈറ്റി സ്ഥാപിച്ചു. പിന്നീട്‌ ഇംഗ്ലണ്ടിലും അമേരിക്കയിലും ആയി അനേകം പ്രസംഗങ്ങൾ നടത്തി.
വീണ്ടും ഇന്ത്യയിൽ

ഇംഗ്ലണ്ടിലെ പ്രവർത്തനങ്ങൾ അഭേദാനന്ദനേയും അമേരിക്കയിലെ പ്രവർത്തനങ്ങൾ ശാരദാനന്ദനേയും ഏൽപ്പിച്ച വിവേകാനന്ദൻ മൂന്നുവർഷത്തോളമെടുത്ത പ്രവർത്തനങ്ങൾക്ക്‌ ശേഷം സ്വാമിനി നിവേദിത അടക്കമുള്ള പാശ്ചാത്യശിഷ്യരുമൊത്ത്‌ കൊളംബോയിലും അവിടുന്ന് തമിഴ്‌നാട്ടിലെ പാമ്പനിലും എത്തിയ വിവേകാനന്ദൻ ഭാവിഭാരതത്തെ എങ്ങനെ രൂപപ്പെടുത്താം എന്ന പ്രഭാഷണ പരമ്പരയിൽ മുഴുകി. പിന്നീട്‌ വിവേകാനന്ദൻ ചെന്നൈയിൽ നിന്നും കൊൽക്കത്തക്ക്‌ കപ്പൽ കയറി. കൊൽക്കത്തയിലെത്തിയ വിവേകാനന്ദൻ സന്യാസി മഠങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ബാഗ്‌ ബസാറിൽ നിവേദിതാ വിദ്യാലയവും സ്ത്രീകൾക്കായി ശാരദാമഠവും സ്ഥാപിച്ചു. അപ്പോഴേക്കും ആസ്ത്മയും തുടർച്ചയായ പ്രവർത്തനവും വിവേകാനന്ദന്റെ ആരോഗ്യം നശിപ്പിച്ചിരുന്നു. 1899-ൽ അനാരോഗ്യം വകവെക്കാതെ പടിഞ്ഞാറൻ രാജ്യങ്ങളിലേക്ക്‌ അദ്ദേഹം കപ്പൽ കയറി. അമേരിക്കൻ ലണ്ടൻ പര്യടനത്തിനു ശേഷം 1900-ൽ പാരീസിൽ നടന്ന മത ചരിത്ര മഹാസഭയിൽ പങ്കുകൊണ്ടു. അവിടുന്ന് വിയന്ന, കെയ്‌റോ വഴി വീണ്ടും ഇന്ത്യയിലെത്തി.
അവസാന കാലം
ഇന്ത്യയിലെത്തിയ വിവേകാനന്ദന്റെ ആരോഗ്യം വളരെ മോശമായിരുന്നു. എന്നിരുന്നാലും ഇന്ത്യയെമ്പാടും വിശ്രമമില്ലാതെ സഞ്ചരിച്ചു, മഠാധിപതിയുടെ ചുമതലകൾ കൃത്യമായി ചെയ്തു. 1902 ജൂലൈ 4 വെള്ളിയാഴ്ച രാത്രി ശിഷ്യരുടെ സംഗീതം ആസ്വദിച്ചിരുന്ന വിവേകാനന്ദൻ പെട്ടെന്ന് ഒരു ശിഷ്യനോട്‌ തന്റെ കാൽ ഒന്നു തിരുമ്മിത്തരാൻ ആവശ്യപ്പെട്ടു. ആ ഇരുപ്പിൽ ധ്യാനത്തിൽ പ്രവേശിച്ച വിവേകാനന്ദൻ സമാധിയാകുകയാണുണ്ടായത്‌.
ദരിദ്രരേയും കഷ്ടപ്പെടുന്നവരേയും സഹായിക്കാൻ ഏറെ ഉത്സാഹിച്ച വിവേകാനന്ദൻ സർവ്വസംഗ പരിത്യാഗിയായി വേദാന്തധർമ്മത്തിലധിഷ്ഠിതമായ നിരപേക്ഷമായ കർമ്മം ചെയ്യാനാണ്‌ ആവശ്യപെട്ടത്‌.
“ ഉത്തിഷ്ഠത ജാഗ്രത, പ്രാപ്യവരാൻ നിബോധിത ”
എന്ന് ലോകത്തെ വിളിച്ചുണർത്തിയ വിവേകാനന്ദൻ, സത്യം കണ്ടെത്തുകയും, സേവനം ചെയ്യുകയുമാണ്‌ ശരിയായ ജീവിതം എന്നു കരുതിയ മഹാനാണ്‌.
തത്വശാസ്ത്രങ്ങളും ദർശനങ്ങളും
ശങ്കരാചാര്യരുടെ വ്യാഖ്യാനപ്രകാരമുള്ള വേദാന്തദർശനങ്ങളിലാണ് ഹിന്ദുത്വത്തിന്റെ ആത്മാവ് കുടികൊള്ളുന്നറ്റെന്ന് വിവേകാനന്ദൻ വിശ്വസിച്ചിരുന്നു. അദ്ദേഹം വേദാന്തതത്വങ്ങളെ ഇങ്ങനെ സ്വാശീകരിച്ചു
ഓരോ ആത്മാവും ലീനമായി ദൈവീകമാണ്
എഴുന്നേൽക്കൂ, പ്രവർത്തിക്കു, ലക്ഷ്യം നേടും വരെ യത്നിക്കൂ.
വിദ്യാഭ്യാസത്തിലൂടെ മനുഷ്യനിലെ പൂർ‌ണ്ണതയെ വെളിപ്പെടുത്തുകയാണ്
മതത്തിലൂടെ മനുഷ്യനിലെ ദൈവികതയെ വെളിപ്പെടുത്തുകയാണ്
മാനവസേവയാണ് യഥാർത്ഥ മാധവസേവ.
വിവേകാനന്ദന് തന്റെ ഗുരുവായ രാമകൃഷ്ണനിൽ നിന്നും ലഭിച്ച പ്രധാന ഉപദേശങ്ങളിലൊന്നാണ് 'ജീവനാണ് ശിവൻ' (ഓരോ വ്യക്തിയിലും ദൈവത്വമുണ്ട്). ഇതേ തുടർന്ന് അദ്ദേഹം ദരിദ്രനാരായണ സേവ എന്ന കർമ്മപദ്ധതിക്ക് രൂപം നൽകി(സാധുക്കളിലൂടെ ദൈവത്തെ സേവിക്കുക). വിവേകാനന്ദൻ ശ്രീരാമകൃഷമഠം സ്ഥാപിച്ചത് ആത്മാനോ മോക്ഷാർത്ഥം ജഗത്-ഹിതയാ ച (आत्मनॊ मोक्षार्थम् जगद्धिताय च) (അവനവന്റെയും ലോകത്തിന്റെയും സായൂജ്യത്തിനായി) എന്ന തത്വത്തിലധിഷ്ടിതമായാണ്.
കൃതികൾ
അദ്ദേഹത്തിന്റെ കൃതികൾ (പലഭാഗത്തായി നടത്തിയ പ്രഭാഷണങ്ങളിൽ നിന്നും സ്വരൂപിച്ചവ)‌ പ്രധാനമായും നാലു യോഗങ്ങളെ (രാജയോഗം, കർമ്മയോഗം, ഭക്തിയോഗം, ജ്ഞാനയോഗം) സംബന്ധിച്ചവയാണ്. ഇവയിൽ പലതും അതാതു യോഗയിൽ വളരെയധികം സ്വാധീനം ചെലുത്തിയവയും ഇന്നും അടിസ്ഥാനഗ്രന്ഥങ്ങളായി ഉപയോഗിക്കുന്നവയുമാണ്. അദ്ദേഹം പല സുഹൃത്തുക്കൾക്കായി പലപ്പോഴായി എഴുതിയ കത്തുകൾ വളരെയധികം ആത്മീയവും സാഹിത്യവുമായ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നവയാണ്. സ്വാമി, വളരെ നല്ല ഒരു ഗായകനും സാഹിത്യകാരനുമാണ്. അദ്ദേഹം തന്റെ ഇഷ്ടദൈവമായ കാളിയെ സ്തുതിക്കുന്ന നിരവധി ഗാനങ്ങൾ ചിട്ടപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം തന്റെ പ്രഭാഷണങ്ങളിലും ഉത്ബോധനങ്ങളിലും ധാരാളം നർമ്മരംഗങ്ങൾ ഉൾപ്പെടുത്തിയിരുന്നതായി കാണാം.അദ്ദേഹത്തിന്റെ ബംഗാളി ഭാഷയിലുള്ള കൃതികൾ പലതും വളരെയധികം ലളിതമായിരുന്നു. പ്രഭാഷണങ്ങളാകട്ടെ, കൃതികളാകട്ടെ അത് ഒരിക്കലും രചയിതാവിന്റെ ഭാഷാപ്രാഗത്ഭ്യം തെളിയിക്കുവാനുള്ളതാകരുത്, മറിച്ച് അനുവാചകഹൃദയങ്ങളിലേക്ക് ലോലമായി കടന്നു ചെല്ലുന്നതാകണം എന്ന് സ്വാമി ദൃഢമായി വിശ്വസിച്ചു.
ബഹുമതികൾ
1995 നവംബർ 11നു ഷിക്കാഗോയിലെ പ്രമുഖ തെരുവുകളിലൊന്നായ മിഷിഗൻ അവന്യൂവിന്റെ ഒരു ഭാഗത്തിനു സ്വാമി വിവേകാനന്ദ വേ (Swami Vivekananda Way) എന്ന് ഔദ്യോഗികമായി പുനർനാമകരണം ചെയ്തു.
വിവേകാനന്ദനും ശാസ്ത്രവും
വിവേകാനന്ദൻ തന്റെ രാജയോഗം എന്ന കൃതിയിൽ അമാനുഷിക ഊർജ്ജസ്രോതസ്സുകളെക്കുറിച്ച് വർ‌ണ്ണിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ രാജയോഗം അഭ്യസിക്കുന്നവന് അതിമാനുഷിക കഴിവുകൾ കൈവരിക്കാൻ സാധിക്കും. അങ്ങനെയുള്ള ഒരു വ്യക്തിക്ക് 'പരന്റെ മനസ്സ് വായിക്കുക', 'പ്രപഞ്ചശക്തികളെ നിയന്ത്രിക്കുക', അന്യന്റെ ശരീരനിയന്ത്രണം', 'ശ്വാസോശ്ച്വാസമില്ലാതെ ജീവിക്കുക' മനുഷ്യാസാധ്യമായ ഗുണങ്ങൾ കൈവരും. അദ്ദേഹം ഭാരതീയസംസ്ക്റ്റാരപ്രകാരമുള്ള ജന്മകുണ്ഡലിനി ശക്തി, ചക്രവ്യവസ്ഥ എന്നിവയെപ്പറ്റിയും വിവരിച്ചിട്ടുണ്ട്. വിവേകാനന്ദൻ ഐൻസ്റ്റീനു മുൻപേതന്നെ ഈതർ സിദ്ധാന്തത്തെ നിരാകരിച്ചിട്ടുണ്ട്(1895). പ്രസിദ്ധ വൈദ്യുതി ശാസ്ത്രജ്ഞനായ നിക്കോളാസ് ടെസ്ല, വിവേകാനന്ദന്റെ സംഖ്യാശാസ്തത്തെപ്പറ്റിയുള്ള പ്രഭാഷണം കേട്ടതിനെ തുടർന്നാണ് ഭൗതീകവസ്തുക്കൾ ഊർജ്ജത്തിന്റെ ആവിഷ്കരണമാണ് എന്ന അവലോകനത്തിലെത്തിയത്. ഇതേത്തുടർന്ന് അദ്ദേഹം പിണ്ഡത്തിനെ തതുല്യമായ സ്ഥിതികോർജ്ജനിലയിലേക്ക് ഗണിതശാസ്ത്രസഹായപ്രകാരം തെളിയിച്ചു