LinkWithin

Related Posts with Thumbnails

Sunday, September 18, 2011

രചന :- ഹര്‍ത്താല്‍


രചന :- ഹര്‍ത്താല്‍ കേരളത്തിന്‍റെ ദേശീയ ഉത്സവം ആണ്. എല്ലാ കേരളീയരും അത് ജോലിക്ക് പോകണ്ടല്ലോ എന്നോര്‍ത്ത് സന്തോഷത്തോടെ ആഘോഷിക്കുന്നു. സി പി എം എന്ന പാര്‍ട്ടി ആണ് ഹര്‍ത്താല്‍ ഇത്ര ജനകീയവും എണ്ണമറ്റതും ആക്കിയത്. ബസ് കത്തിക്കല്‍, വണ്ടി തടയല്‍, കട അടപ്പിക്കല്‍ മുതലായ കലാപരിപാടികള്‍ ഹര്‍ത്താലിനോട് അനുബന്ദിച്ചു നടത്തുന്നു. പ്രഖ്യാപിക്കുന്ന പാര്‍ട്ടിയുടെ നേതാക്കള്‍ പോലീസ് എസ്കോര്‍ട്ടില്‍ എല്ലാ കാര്യങ്ങള്‍ നടത്തുകയും അനുയായികള്‍ നാട്ടുകാരുടെ പള്ളക്ക്‌ കയറുകയും ചെയ്യുന്ന രസകരമായ ഒരു ആഘോഷം ആണ് ഹര്‍ത്താല്‍.


ഓള്‍ ഇന്ത്യ ഹര്‍ത്താല്‍ കേരളത്തില്‍ മാത്രം ആഘോഷിക്കുന്നു. വര്‍ഷത്തില്‍ മൂന്നില്‍ ഒന്ന് ദിവസങ്ങള്‍ എന്നാണ് കേരളത്തിലെ ഹര്‍ത്താലിന്റെ കണക്ക്. ഹര്‍ത്താല്‍ ദിവസസം ടി വി യില്‍ നല്ല പടങ്ങള്‍ വരുന്നു. അന്ന് പരസ്യം ചെയ്യാന്‍ ടി വി യില്‍ കൂടുതല്‍ ചാര്‍ജ് ആണ്. കൃഷി പണി ഉള്ള സര്‍ക്കാര്‍ ജീവനക്കാര്‍ ഹര്‍ത്താല്‍ ദിവസം കൃഷി പണിയില്‍ മുഴുകുന്നു. കവലയില്‍ ചെറ്റു കളിയ്ക്കാന്‍ ഒക്കെ ഹര്‍ത്താല്‍ ദിവസം ആള്‍ തിരക്കായിരിക്കും. ഞായറാഴ്ചയും അവധി ദിവസങ്ങളും മാത്രം പ്രവര്‍ത്തിക്കുന്ന ഇറച്ചി കട ഹര്‍ത്താല്‍ ദിവസം പ്രവര്‍ത്തിക്കും.

No comments:

Post a Comment