LinkWithin

Related Posts with Thumbnails

Monday, October 24, 2011

മലയാള സിനിമ ബൈബിള്‍

മലയാള സിനിമ ബൈബിള്‍ :- ആദിയില്‍ 'വികതകുമാരന്‍' എന്ന ശബ്ദം ഇല്ലാത്ത മലയാള സിനിമ ഉണ്ടായി. അവന്‍ വിലക്കപ്പെട്ട ശബ്ദത്തിന്‍റെ 'ബാലന്‍' എന്ന സിനിമയിലേക്ക് മാറി. പിന്നീട് പ്രവാചകരുടെ രൂപത്തില്‍ പ്രേം നസീര്‍, സത്യന്‍, ജയന്‍, മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ് തുടങ്ങിയവര്‍ വന്നു. അപ്പോളും പതിറ്റാണ്ടുകള്‍ എല്ലാവരും ഒരു യഥാര്‍ഥ കലാകാരന്റെ വരവിനായി കാത്തിരിക്കുക ആയിരുന്നു. വഴി കാട്ടി ആയി സില്‍സില ഹരിശങ്കര്‍ വന്നു. തനിക്കു പിന്നാലെ വരുന്ന 'സന്തോഷ്‌ പണ്ഡിറ്റ്‌' എന്ന ആളുടെ ചെരുപ്പിന്റെ വാറഴിക്കാന്‍ പോലും യോഗ്യന്‍ അല്ല എന്ന് സില്‍സില പറഞ്ഞത്. പിന്നീട് എറണാകുളം ബിന്ദു തീയേറ്ററില്‍ 'കൃഷ്ണനും രാധയും' ആയി യുഗ പ്രവാഗന്‍ സന്തോഷ്‌ പണ്ഡിറ്റ്‌ ജനിച്ചു വീഴുന്നു. മലയാള സിനിമ ചരിത്രം രണ്ടായി മുറിയുന്നു. സന്തോഷ്‌ പണ്ടിട്ടിനു (B C - ബിഫോര്‍ സന്തോഷ്‌)  മുമ്പും, അതിനു ശേഷവും (AD - ആഫ്ടര്‍ സന്തോഷ്‌).


2 comments:

  1. ഇവന്‍ തകര്‍ക്കും... പുതിയ തലമുറയുടെ താരം....

    ReplyDelete
  2. എ.ഡി,ബി.സി കോമ്പിനേഷൻ തകർത്തൂ ട്ടാ.

    ReplyDelete