LinkWithin

Related Posts with Thumbnails

Tuesday, July 20, 2010

സിലസില - മണ്ണിലും വിണ്ണിലും വെട്ടം വന്നെ


സംഗീതം..

അറിയും തോറും അകലം കൂടുന്ന മഹാസാഗരം..

അലഞ്ഞിട്ടുണ്ട് ,
അതും തേടി..

നിലാവില്*, യമുനയുടെ കരയില്* നക്ഷത്രമെണ്ണിക്കിടന്നവന് ഒരു വെളിപാടുണ്ടാകുന്നു.

എന്താ? ഗ്വാളിയറിലേയ്ക്ക് വച്ചുപിടിക്കാന്*..

എന്തിനാ? ഹിന്ദുസ്ഥാനി സംഗീതം പഠിക്കണം..

ഗ്വാളിയര്*..

ഘരാനാ മാജിക്* പീകോക്കിനെക്കുറിച്ചറിയാന്* ചെന്നുപെട്ടത് ഒരു പഴയ സിംഹത്തിന്റെ മടയില്*..

ഉസ്താദ്* ബാദുഷാ ഖാന്*..

മൂപ്പര് നല്ല ഫിറ്റാ. എന്താ സംഭവം? നല്ല

A – ക്ലാസ്സ്* ഭാംഗ്..

ആവശ്യം അറിയിച്ചു . ദക്ഷിണ വെക്കാന്* പറഞ്ഞു. ഊരുതെണ്ടിയുടെ ഓട്ടക്കീശയില്* എന്താ ഉള്ളത്? ഒന്നൂല്ലാ..

സംഗീതത്തിന്റെ ആദ്യാക്ഷരങ്ങള്* പോലുമറിയാത്ത ഹരിശങ്കര്* ചേട്ടനെ മനസ്സില്* ധ്യാനിച്ച് കൊണ്ട് ദര്*ബാര്* രാഗത്തില്* ഒരു സാധനം അങ്ങടലക്കി..

സില്*സിലാ ഹേ സില്*സിലാ

സില്*സിലാ ഹേ സില്*സിലാ
എന്റെ കൂടെ പാടു നീ
സില്*സിലാ ഹേ സില്*സിലാ

സില്*സിലാ ഹേ സില്*സിലാ
മോദമോടെ ആടു നീ
സില്*സിലാ ഹേ സില്*സിലാ



പാടി മുഴുമിക്കാന്* വിട്ടില്ല.. അതിനു മുമ്പ് ചേര്*ത്തങ്ങട് പിടിച്ചു കൂമ്പിനിട്ടു നാലിടി തന്നു.. ഉസ്താദ്* ഞാന്* ഫ്ലാറ്റ്എന്നിട്ട് പറഞ്ഞു ---------------ന്റെ മോനേ, ഇനി ഇമ്മാതിരി സാധനം ഇറക്കിയാല്* നിന്റെ പള്ളക്ക് ഞാന്* കത്തി കേറ്റും


http://www.youtube.com/watch_popup?v=QErkHESsKcI

1 comment:

  1. വളരെയേറേ കഷ്ടപെട്ടിട്ടാണ്‌ ഞാൻ ആ ഡേഷ് മോന്റെ പാട്ടും വീഡിയോയും എന്റെ മെമ്മറിയിൽ നിന്നും ഡിലീറ്റ് ചെയ്തത്. നിങ്ങളിപ്പൊ അതു വീണ്ടുമെന്നെ ഓർമ്മപ്പെടുത്തി.
    എന്തായാലും എന്നെങ്കിലുമവനെ കൈയിൽ കിട്ടിയാൽ കൂമ്പിനിട്ട് താങ്ങണമെന്ന് ഞാനും കരുതിയിരിക്കുകയായിരുന്നു.

    ReplyDelete