LinkWithin

Related Posts with Thumbnails

Thursday, April 15, 2010

ഫൂട്ടിയേ ഫൂടി മയം

ഇന്ത്യയില്‍ ഐ പി എല്‍ ഹരം പോലെ ആണ് ഓസ്ട്രലിയയില്‍ ഫുട്ബോള്‍ ലീഗ്(AFL). കളിക്കാരുടെ എണ്ണത്തിലും, വരുമാനത്തിലും, കാഴ്ചക്കാരുടെ എണ്ണത്തിലും എല്ലാം ഓസ്ട്രലിയയില്‍ ഒന്നാമതാണ് AFL  AFL -ല്‍ മൊത്തം 16 ടീമുകള്‍ ആണ് ഉള്ളത്. ഓരോ ടീമും 22 കളി വീതം കളിക്കും. മാര്‍ച്ച്‌ മുതല്‍ ഓഗസ്റ്റ്‌ വരെ നീളും ഈ കളികള്‍. അതിനു ശേഷം 4 ആഴ്ച നീളുന്ന ഫൈനല്‍ റൌണ്ട് മത്സരങ്ങള്‍. അവസാനം 2 ടീമുകള്‍ ഗ്രാന്‍ഡ്‌ ഫൈനലില്‍ എത്തും. മാര്‍ച്ച്‌ മാസത്തില്‍ പ്രീ-പ്രീമിയര്‍ മത്സരങ്ങള്‍ നടക്കും. നാഷണല്‍ ഓസ്ട്രല്യന്‍ ബാങ്ക് ആണ് പ്രധാന സ്പോന്‍സര്‍.

എ എഫ് എല്‍ കമ്മിഷന്‍ ആണ് ഇതിന്‍റെ നടത്തിപ്പുകാര്‍. മീഡിയ, ഫിനാന്‍സ്, വാതു വെപ്പ്, കമ്പ്യൂട്ടര്‍ ഗെയിം എന്നിവയില്‍ എ എഫ് എല്‍ കമ്മിഷന്‍ പരിപൂര്‍ണ്ണ നിയന്ത്രണം നടത്തുന്നു. 1897 -ല്‍ ആണ് ആദ്യമായി AFL നടന്നത്.


അടലൈട് ഫുട്ബാള്‍ ക്ലബ്‌,ബ്രിസ്ബ്യ്ന്‍ ലയന്‍സ് , കാള്‍ടന്‍ ഫുട്ബോള്‍ ക്ലബ്‌, കോളിംഗ്വുഡ് ഫുട്ബോള്‍ ക്ലബ്‌, എസ്സെണ്ടന്‍ ഫുട്ബോള്‍ ക്ലബ്‌, ഫ്രെമാന്റില്‍  ഫുട്ബോള്‍ ക്ലബ്‌, ഗീലോന്ഗ് ഫുട്ബോള്‍ ക്ലബ്‌, ഹോത്രോണ്‍  ഫുട്ബോള്‍ ക്ലബ്‌, മെല്‍ബണ്‍ ഫുട്ബോള്‍ ക്ലബ്‌, നോര്‍ത്ത് മെല്‍ബണ്‍ ഫുട്ബോള്‍  ക്ലബ്‌, പോര്‍ട്ട്‌ അടലൈട്  ഫുട്ബോള്‍ ക്ലബ്‌, റിച്മണ്ട്  ഫുട്ബോള്‍ ക്ലബ്‌, സെന്‍റ് കില്‍ട ഫുട്ബോള്‍ ക്ലബ്‌, സിഡ്നി സ്വന്‍സ്, വെസ്റ്റ് കോസ്റ്റ് ഈഗിള്‍സ്, വെസ്റ്റേണ്‍  ബുല്‍ ഡോഗ്സ് എന്നിവ ആണ് AFL -ല്‍ മാറ്റുരക്കുന്ന ടീമുകള്‍. ഓരോ ടീമിനും ഓരോ ചിന്നവും, ജേര്‍സിയും ഉണ്ട്.  ഓരോ ടീമിനും അവരുടെതായ പ്രത്യേക പരിശീലന ഗ്രൌണ്ട്കളും  ഉണ്ട്.


സിഡ്നി, മെല്‍ബണ്‍, അടലൈട്, പെര്‍ത്ത്, ബ്രിസ്ബയിന്‍, ഗീലോന്ഗ്, ഗോള്‍ഡ്‌  കോസ്റ്റ്, കാന്‍ബെറ, ഡാര്‍വിന്‍ എന്നിവിടങ്ങളില്‍ ഉള്ള 12 മൈദാനങ്ങളില്‍ ആണ് കളി നടക്കുന്നത്.

ഓരോ ടീമിനും 40 കളിക്കാര്‍ ഉണ്ടായിരിക്കും. എ എഫ് എല്‍ നിര്‍ദേശിക്കുന്ന മാനടന്ദങ്ങളില്‍ ഉള്ള ഒരു ശമ്പളം ആണ് ഓരോ കളിക്കാരനും ലഭിക്കുക. എട്ടു മില്ല്യന്‍ ഓസ്ട്രല്യന്‍ ഡോളര്‍ ആണ് ഒരു ടീമിന് ശമ്പളം ആയി ചിലവാക്കാവുന്ന മൊത്തം തുക. രാജ്യത്തിന് പുറത്തു നിന്നുള്ള കളിക്കാരെ എടുക്കമെങ്കിലും അത് വളരെ കുറവാണ്.

പ്രീമിയര്‍ഷിപ്‌ കപ്പ്‌ എന്നാ ട്രോഫി ടീമിനും, ഓരോ കളിക്കാരനും മെഡലും ആണ് ഗ്രാന്‍ഡ്‌ ഫൈനല്‍ വിജയിക്ക് കിട്ടുന്നത്. വിജയിക്കുന്ന ടീമിന് ഒരു മില്ല്യന്‍ ഡോളര്‍ ആണ് സമ്മാനമായി കിട്ടുക. ഗീലോന്ഗ് ആണ് 2009 -ലെ വിജയി. 2008 -ല്‍ ഹത്രോനും, 2007 -ല്‍ ഗീലോങ്ങും ആണ് കപ്പില്‍ മുത്തം ഇട്ടത്.

ഈ  വര്‍ഷത്തെ എ എഫ് എല്‍ തുടങ്ങിയതിനു ശേഷം ഓസ്ട്രളിയയിലെ ഇതു സ്ഥലത്ത് ചെന്നാലും, ഫൂടി വിശേഷങ്ങളെ ഉള്ളു. പത്രങ്ങള്‍ എല്ലാം ഫൂടി വിശേഷങ്ങളും ആയി നിറഞ്ഞിരിക്കുന്നു. റേഡിയോ, ടി വി എല്ലാം ഫൂടി വിശകലം ചെയ്യുന്നു. വിജയികളെ പ്രവചിച്ചു സമ്മാനം നേടുന്ന നിരവധി വെബ്‌ സൈറ്റുകള്‍ നിലവില്‍ ഉണ്ട്. ഓഫീസുകളില്‍ എല്ലാം ജോലിക്കാര്‍ തമ്മില്‍ നിരവധി പ്രവചന മത്സരങ്ങളും, ബെറ്റുകളും നടക്കുന്നു. ആകെ മൊത്തം ഒരു ഫൂട്ടി മയത്തില്‍ ആണ് ഈ സീസണ്‍. ഇന്ത്യയില്‍ ക്രിക്കറ്റ്‌ ഐ പി എല്‍ ഹരം പോലെ തന്നെ.

No comments:

Post a Comment