LinkWithin

Related Posts with Thumbnails

Monday, August 16, 2010

മാവേലി നാടു വാണീടും കാലം

"മാവേലി നാടു വാണീടും കാലം,
മാനുഷ്യരെല്ലാരുമൊന്നു പോലെ.
ആമോദത്തോടെ വസിക്കും കാലം,
ആപത്തങ്ങാര്ക്കുമൊട്ടില്ലതാനും.
കള്ളവുമില്ലാ ചതിയുമില്ല,
എള്ളോളമില്ലാ പൊളിവചനം.
കള്ളപറയും ചെറുനാഴിയും,
കള്ളത്തരങ്ങള്‍ മറ്റൊന്നുമില്ല "


പണ്ടെങ്ങോ നാടു ഭരിച്ചിരുന്ന മാവേലിയെന്നൊരു നീതിമാനുംപ്രജാവല്സലനും ആയ രാജാവ് അദ്ദേഹത്തിന്റെ പ്രജകള്‍ എന്നുംസന്തോഷത്തോടെ ജീവിക്കുന്നത് കാണാന്‍ ആഗ്രഹിച്ച് വരുന്നു.എല്ലാ കഷ്ടപ്പാടിനിടയിലും  ജനത അദ്ദേഹത്തിന്റെസന്തോഷത്തിനായി ഒരുങ്ങിയിരിക്കുന്നുഎത്ര മനോഹരമായസങ്കല്പ്പം.
ഓണം എന്നത് കുറെ കഥകള്ക്കുമപ്പുറം ഒരു ജനതയുടെആഹ്ലാദത്തിന്റെ ദിവസങ്ങളാണ്അല്ലെങ്കില്‍ ഒരു ജനതആഹ്ലാദിക്കാന്‍ ആയി ഏറ്റവും ആഗ്രഹിക്കുന്ന കുറച്ച് ദിവസങ്ങള്‍.
ബാല്യത്തിന്റെ കുറെ നല്ല ഓര്മകള്‍ ഇന്നും ഓണത്തിനോട് ചേര്ത്ത്വക്കുന്നവ തന്നെ ആണ്ഓണപരീക്ഷയുടെ ചൂടുംഅതുകഴിഞ്ഞാലുടന്‍ പുസ്തകങ്ങളെ പാടേ മറന്ന ആഘോഷത്തിമര്പ്പ്.മണ്ണ് കുഴച്ച് മുറ്റത്തുണ്ടാക്കുന്ന  ഓണത്തറ.പൂക്കളുടെയോ നക്ഷത്രത്തിന്റെയോ രൂപത്തില്‍. രണ്ടോഅതിലതികമോ നിലയുള്ളവഉച്ച മുതല്‍ പാടവും തൊടികളുംകയറിയിറങ്ങിയുള്ള . കിട്ടുന്ന പൂക്കള്‍ പങ്കുവക്കുന്ന  സന്തോഷം.തുമ്പയും മുക്കൂറ്റിയും അരിപ്പൂവും ചെത്തിയും ചെമ്പരത്തിയുംകാശിതുമ്പയും നന്ത്യാര്‍‌വട്ടവും മത്തപൂവും വീണ്ടപ്പൂവും പിന്നെപിന്നെ പേരരിയാത്ത പല പല പൂക്കളൂം നിറമുള്ള ഇലകളും.ഇലക്കീറുകളിയും താളിന്റെ ഇലകളിലും പൊതിഞ്ഞ് വാടാതെ,നനയാതെ കാത്ത്ആരും വിളിക്കാതെ തന്നെ ഉണര്ന്ന് പഴയ പൂമാറ്റി ചാണകം കൊണ്ട് മെഴുകി പൂക്കളം ഒരുക്കല്‍. ഇടക്ക്കൂട്ടുകാരുടെ വീട്ടിലെക്കൊരെത്തി നോട്ടംആരുടെ പൂക്കളമാണ്വലുത്ആരുടേതാണേറ്റവും ഭംഗിഅതനുസരിച്ച് പിന്നെയും ഒരുമാറ്റം വരുത്തല്‍. :) :) വെയില്‍ മൂക്കുവോളം അതിനെ ചുറ്റിപറ്റിനില്ക്കുകഭംഗി ആസ്വദിക്കല്‍, അസൂയപ്പെടല്‍. പിന്നെയും ഉച്ചക്ക്പൂ പറിക്കാനുള്ള യാത്രഅത്രക്കും സന്തോഷത്തോടെ വെറേഎന്തെങ്കിലും ഉണ്ടായിരുന്നോ ജീവിതത്തില്‍...
അത്തത്തിനു തുളസി മാത്രംചിത്തിരക്കു വെള്ളപ്പൂക്കള്‍,അനിഴത്തിന് കുട വക്കല്‍, ത്യക്കേട്ടക്ക് വാലുള്ള പൂക്കളംമൂലത്തിന്മൂന്നിടത്ത്പൂരാടത്തിന് പടിപ്പുറത്തും പൂക്കളം.തുമ്പക്കുടം (ചെടി)പറിച്ച്വക്കല്‍. ഉത്രാടസന്ധ്യക്കു പൂമാറ്റല്‍. തിരുവോണത്തിനുഓണത്തപ്പനു വക്കല്‍. തുമ്പപ്പൂവടഅരിമാവു കൊണ്ട് പടിയില്കളം വരക്കല്‍. ഓണം കൂവല്‍.ഏറ്റവും ആദ്യം കൂവുന്നതാരുടെവീട്ടില്‍ എന്നതഭിമാനപ്രശ്നം. :) :)
അയല്വക്കത്ത് പോയി പടിപ്പുറത്തെ പൂവട തിന്നുകവെറുംവയറ്റില്‍ അടയും ഉപ്പേരിയും തിന്നു മത്ത് പിടിക്കുകഉച്ചത്തെ സദ്യ.

****************************************************
എന്നും ഓണത്തിനത്ര തന്നെ മധുരം ഉണ്ട്അതിന്റെഐതിഹ്യങ്ങളെ മറന്നേക്കാംഉള്ള സമയം കൊണ്ട്ഉള്ള പൂക്കളുംഇലകളും ചേര്ത്ത് കുഞ്ഞുപൂക്കളങ്ങള്‍.

No comments:

Post a Comment