LinkWithin

Related Posts with Thumbnails

Wednesday, April 14, 2010

കുടുംബവും കുട്ടികളും: ഓസ്‌ട്രേലിയ നം.1 എന്നു സര്‍വേ

അന്തസ്സോടെ കുടുംബ ജീവിതം നയിക്കുന്നതിനും കുട്ടികളെ മികച്ച രീതിയില്‍ വളര്‍ത്തുന്നതിനും ഏറ്റവും അനുയോജ്യമായ നാട് ഓസ്‌ട്രേലിയ. എച്ച്എസ്ബിസിയുടെ ഓഫ് ഷോര്‍ ഓഫ് സ്പ്രിംഗ് സര്‍വേ റിപ്പോര്‍ട്ടിലാണ് ഓസ്‌ട്രേലിയയ്ക്ക് വാരിക്കോരി പ്രശംസ ചൊരിയുന്നത്. കുട്ടികളെ വളര്‍ത്താന്‍ അനുയോജ്യമായ സാഹചര്യവും നിലവാരമുള്ള ജീവിതാന്തരീക്ഷവുമുള്ളത് ഓസ്‌ട്രേലിയയിലാണ്. സാംസ്‌കാരികമായും മറ്റു രാജ്യങ്ങളെക്കാള്‍ ഏറെ മെച്ചമാണ് ബ്രിട്ടണെന്നും സര്‍വേയില്‍ പറയുന്നു. ആറു രാജ്യങ്ങളെയാണ് സര്‍വേയില്‍ ഉള്‍പ്പെടുത്തിയിരുന്നത്.
സുരക്ഷിതവും അന്തസുള്ളതുമായ കുടുംബമായി ജിവിക്കാനും കുട്ടികളെ വളര്‍ത്തി വലുതാക്കാനും ബ്രിട്ടന്‍ അനുയോജ്യ രാജ്യമല്ലെന്നു റിപ്പോര്‍ട്ട്. നല്ല കുടുംബജീവിതം നയിക്കുന്നതിനും കുടുംബമൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്നതിനും ഓസ്‌ട്രേലിയയാണു ഏറ്റവും നല്ല രാജ്യം. ബ്രിട്ടന്‍ കുട്ടികളെ വളര്‍ത്താന്‍ അനുയോജ്യമായ രാജ്യമല്ലെന്നു റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം കുടിയേറാനും കുടിയേറിക്കഴിഞ്ഞാലും ഏറ്റവും പ്രശ്‌നമുള്ള രാജ്യവും യുകെയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
യുകെയില്‍ നിന്നു മറ്റു രാജ്യങ്ങളിലേക്കു കുടിയേറിയ കുട്ടികളും അവിടത്തെ മറ്റു കുട്ടികളുമായി താരതമ്യം ചെയ്താണ് സര്‍വെ നടത്തിയത്. ബ്രിട്ടനില്‍ നിന്നു വന്ന കുട്ടികള്‍ കൂടുതല്‍ സമയം ടിവിയുടെ മുന്നില്‍ ചെലവഴിക്കാനും വീഡിയോ ഗെയിമുകള്‍ കണ്ടു സമയം കളയാനും താല്‍പ്പര്യമുള്ളവരാണ്. ഭക്ഷണക്കാര്യത്തിലും വലിയ താല്‍പ്പര്യമുള്ളവരാണ് യുകെയില്‍ ജനിച്ചു വളര്‍ന്ന കുട്ടികള്‍.
മറ്റു രാജ്യങ്ങളില്‍ നിന്നു യുകെയിലേക്കു ചേക്കേറിയ കുട്ടികള്‍ കുറച്ചുകാലം കൊണ്ട് ഇവിടത്തെ അന്തരീക്ഷവുമായി പൊരുത്തപ്പെടുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ബ്രിട്ടനിലെത്തി കുറച്ചു കാലത്തിനുള്ളില്‍ അവര്‍ കുഴിമടിയന്മാരും മടിച്ചികളുമാവുകയും ചെയ്യുമെന്ന് റിപ്പോര്‍ട്ട് വിലയിരുത്തുന്നു. ടിവിയും വീഡിയോ ഗെയിമും ഭക്ഷണവും കഴിഞ്ഞുകൂടാന്‍ ചുരുങ്ങിയ സമയംകൊണ്ടു കുട്ടികള്‍ ശീലിക്കുന്നു.
ആറു രാജ്യങ്ങളിലായി നടത്തിയ സര്‍വെയില്‍ ക്വാളിറ്റി ഓഫ് ലൈഫ് ഏറ്റവും കുറഞ്ഞ രാജ്യമാണ് യുകെ. ഓസ്‌ട്രേലിയക്ക് പിന്നിലായി സിംഗപ്പൂര്‍, ഹോങ്കോങ് എന്നീ രാജ്യങ്ങള്‍ ആദ്യ മൂന്നു സ്ഥാനങ്ങളിലെത്തി. യുഎഇ, യുഎസ് എന്നീ രാജ്യങ്ങള്‍ക്കും പിന്നിലാണ് യുകെയുടെ സ്ഥാനം.

1 comment: