LinkWithin

Related Posts with Thumbnails

Wednesday, April 21, 2010

ഫ്രീ ശാപ്പാട് - വേഗം, വേഗം

ചൈനയിലെ ഒരു ഹോട്ടലില്‍ ആണ് സൌജന്യമായി ഭക്ഷണം ലഭിക്കുന്നത്. പക്ഷെ ആ ഹോട്ടലില്‍ ചെല്ലണം എങ്കില്‍ അല്‍പ്പം പാടാണ്. ചെന്ന് എത്തിപെട്ടാല്‍ ഫൈവ് സ്റ്റാര്‍ ഭക്ഷണം ഫ്രീ ആയി ലഭിക്കും. പോകാന്‍ തയാറാണോ? എന്നാല്‍ ഇതാ അവിടെ എത്തിപ്പെടാന്‍ ഉള്ള വഴി.

ചൈനയുടെ തലസ്ഥാനം ആയ ബീജിങ്ങില്‍ നിന്നും 100 കിലോമീറ്റര്‍ അകലെ ഉള്ള ജുഗവു എന്നാ സ്ഥലത്ത് നിന്നും, സ്കൈ ട്രെയിന്‍ പിടിക്കണം, ഈ ഹോട്ടല്‍ ഇരിക്കുന്ന സ്ഥലത്ത് എത്താന്‍..


സ്കൈ ട്രെയിന്‍ ചെന്ന് നില്‍ക്കുന്നിടത്ത് നിന്നും, മലനിരകളിളുടെ വശങ്ങളിലൂടെ പലകയിലൂടെ അല്‍പ്പം ദൂരം നടക്കണം.


പേടിക്കാന്‍ ഒന്നും ഇല്ല, സൈഡില്‍ പിടിക്കുവാനായി ചങ്ങല ഇട്ടിട്ടുണ്ട്. താഴേക്കു നോക്കുകയെ അരുത്. 


ഈ വഴിയിലൂടെ ഹോട്ടലിലെക്ക് നടക്കുമ്പോള്‍ ചിലപ്പോള്‍ അവിടുന്ന് കഴിച്ചു വയര്‍ നിറഞ്ഞു തിരച്ചു വരുന്നവര്‍ക്ക് വഴി കൊടുക്കാനായി ഒന്ന് കുനിഞ്ഞു അഡ്ജസ്റ്റ് ചെയ്തു കൊടുക്കേണ്ടി വരും.
നിങ്ങള്‍ പോകുന്ന വഴിയുടെ മുകളിലും താഴെയും ഒക്കെ ഹോട്ടലിലെക്ക് ഉള്ള വേറെ വഴികള്‍ ഉണ്ടാകും. അതിലും വേറെ ആളുകള്‍ സഞ്ചരിക്കുന്നുണ്ടാവും.


അങ്ങോട്ട്‌ പോകുന്ന വഴി ഉണ്ടാക്കിയിരിക്കുന്നത്, ഇരുമ്പ് കമ്പിയും, ചങ്ങലയും പാറയില്‍ തുളച്ചു വെച്ചാണ്. ഐ എസ് ഓ അംഗീകാരം ഉള്ള സാമഗ്രികള്‍ മാത്രം ഉപയോഗിച്ച ഉണ്ടാക്കിയത് കൊണ്ട് പേടിക്കാന്‍ ഒന്നും ഇല്ല. എല്ലാം നല്ല ബലം ഉള്ളത് ആണ്.


അല്‍പ്പം ദ്ടോരം നിങ്ങള്‍ക്ക് ചങ്ങലയിലൂടെ വലിഞ്ഞ മുകളിലേക്ക് കയരെണ്ടാതായി വരും. കുഴപ്പം ഇല്ല. നാട്ടില്‍ മാവിലും, തെങ്ങിലും എല്ലാം വലിഞ്ഞു കേറുന്ന നമുക്കണോ പാട്?

ഹാവു.. അങ്ങനെ വലിഞ്ഞു കയറ്റം തീര്‍ന്നു. ഇനി അല്‍പ്പം ദൂരം നടന്നാല്‍ മതി. രണ്ടു വശത്തേക്കും നോക്കുകയേ ചെയ്യരുത്.

അങ്ങനെ എത്തി പോയി നമ്മുടെ ഹോട്ടലില്‍. മടുത്തു വന്നതല്ലേ. ഈ ഹോട്ടലില്‍ നിങ്ങള്‍ക്കുള്ള ഭക്ഷണം സൌജന്യം ആണ്.

കടപ്പാട് :- ഈ ഈമൈല്‍ ഉണ്ടാക്കിയ aalkkum , അത് അയച്ചു തന്നവര്‍ക്കും.

3 comments: