LinkWithin

Related Posts with Thumbnails

Wednesday, April 14, 2010

ഓസ്‌ട്രേലിയയില്‍ ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ്; 2 പേര്‍

ഓസ്‌ട്രേലിയയില്‍ ജോലി വാഗ്ദാനം ചെയ്ത് 23 പേരില്‍ നിന്നായി 30 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത ശേഷം ഒളിവില്‍പോയ മധ്യവയസ്‌ക്കയെ കടുത്തുരുത്തി എസ്‌ഐ. വിമലും സംഘവും ചേര്‍ന്ന് ഡല്‍ഹിയില്‍ നിന്നും പിടികൂടി. മണിമല സ്വദേശി മോളി ജോര്‍ജി (52)നെയാണ് ജില്ലാ പൊലീസ് സൂപ്രണ്ട് പി.ജി. അശോക്കുമാറിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പിടികൂടിയത്. മാഞ്ഞൂര്‍ കുറുപ്പന്തറ സ്വദേശി ജോയി (55)യെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇനിയും ഒരാള്‍ കൂടി തട്ടിപ്പുകേസില്‍ പിടികൂടുവാനുണ്ട്. ഇക്കഴിഞ്ഞ ജനുവരിയിലാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി ഓസ്‌ട്രേലിയയ്ക്ക് വിസ നല്‍കാം എന്നു പറഞ്ഞ് ഇവര്‍ തട്ടിപ്പു നടത്തിയത്. ഒരു കോടിയിലധികം രൂപ ഇവര്‍ കൈക്കലാക്കിയിട്ടുണ്ടെന്ന് അറിയുന്നു. എന്നാല്‍ കടുത്തുരുത്തി, കുറവിലങ്ങാട്, കോട്ടയം, ഏറ്റുമാനൂര്‍ മേഖലകളിലുള്ള 23 പേരുടെ പരാതിയിലാണ് പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചത്. 23 പേരില്‍ നിന്നായി 30 ലക്ഷത്തിലധികം രൂപയാണ് സംഘം കവര്‍ന്നത്. പ്രതികള്‍ നാടുവിട്ടതോടെ കേസ് അന്വേഷണം മന്ദഗതിയിലായിരുന്നു. പാലാ ഡിവൈ. എസ്. പി. പി.ടി.ജേക്കബിനു ലഭിച്ച രഹസ്യ വിവരത്തെതുടര്‍ന്ന് കടുത്തുരുത്തി സി. ഐ. അനിലിന്റെ നിര്‍ദ്ദേശപ്രകാരം കഴിഞ്ഞയാഴ്ചയാണ് എസ്. ഐ. വിമല്‍, എ. എസ്. ഐ. ശ്രീകുമാര്‍,ഹെഡ്‌കോണ്‍സ്റ്റബിള്‍ രാധാകൃഷ്ണന്‍. വനിതാ പൊലീസ് കോണ്‍സ്റ്റബിള്‍ സുമ എന്നിവര്‍ ചേര്‍ന്ന് ഡല്‍ഹിയിലെ പഹാഢ്ഗഞ്ച് കോളനിയില്‍ നിന്നും മോളിയെ കസ്റ്റഡിയിലെടുത്തത്. ഒരു ബന്ധുവിന്റെ വീട്ടില്‍ മാസങ്ങളായി ഒളിവില്‍ കഴിയുകയായിരുന്നു മോളി ജോര്‍ജ്. ഉച്ചയോടെ തീവണ്ടിമാര്‍ഗമാണ് പ്രതിയെ കടുത്തുരുത്തി സ്‌റ്റേഷനിലെത്തിച്ചത്. അറസ്റ്റില്‍

No comments:

Post a Comment