ഇന്ന് രാവിലെ ബ്ലോഗ് എഴുതുവാന്‍ എടുത്തപ്പോള്‍ പടം ആഡ് ചെയ്യാന്‍ ഒരു പുതിയ സംവിധാനം വന്നിരിക്കുന്നു. വളരെ ഉപകാര പ്രദം ആണ് ഈ പുതിയ സംവിധാനം. നേരത്തെ ഓരോ പടങ്ങളും അപ്‌ലോഡ് ചെയ്ത്, പിന്നെ ബ്ലോഗിലേക്ക് ആഡ് ചെയ്ത്, പിന്നെ അത് സൈസ് അഡ്ജസ്റ്റ് ചെയ്ത്, വളരെ സമയം എടുത്തു വേണമായിരുന്നു ബ്ലോഗ് തയാറാക്കാന്‍. ഇപ്പോള്‍ എല്ലാ പടങ്ങളും കൂടെ ബ്ലോഗില്‍ നിന്നോ, പികാസ്സയില്‍ നിന്നോ, ഒരു യു ആര്‍ എലില്‍ നിന്നോ, കമ്പ്യൂട്ടറില്‍ നിന്നോ എളുപ്പത്തില്‍ ഒറ്റയടിക്ക് അപ്‌ലോഡ് ചെയ്യാം. വളരെ ഉപകാരപ്രദം ആണ് ഈ സംവിധാനം. ഇപ്പോള്‍ തന്നെ ഒരു പരീക്ഷണം നടത്തി നോക്ക്. ഗൂഗിളിനു വീണ്ടും ഒരായിരം നന്ദി, ഞങ്ങളുടെ ബ്ലോഗിങ്ങ് കൂടുതല്‍ എളുപ്പം ആക്കിയതിന്.
Good information, thanks
ReplyDelete