കോഴിക്കോട് ഹോട്ടലില്‍ ഒളി ക്യാമറ പിടിച്ചതും, ടെഹെല്‍ക വിവാദത്തില്‍ ഒളി ക്യാമറ വെച്ച് കോഴപ്പണം കൊടുത്തതും ഒക്കെ ഒളിക്യാമറയുടെ ചെറിയ ചെറിയ രൂപങ്ങള്‍. നിത്യ ജീവിതത്തില്‍ നാം ഉപയോഗിക്കുന്ന ഏതു സാധനത്തിലും ഒളി ക്യാമറ വെക്കുവാന്‍ ഉള്ള സാങ്കേതിക വിദ്യ ഇന്ന്‍ ഉണ്ട്. അത് കൊണ്ട് ഓരോ ഘട്ടത്തിലും വളരെ അധികം ജാഗ്രത പാലിക്കുക. എവിടെയും നിങ്ങളുടെ നഗ്നതകള്‍ ഒപ്പി എടുക്കാനോ, രഹസ്യങ്ങള്‍ ചോര്‍ത്താനോ ക്യാമറകള്‍ കണ്ടെന്നിരിക്കാം.
ഇതൊരു ലൈറെര്‍ രൂപത്തില്‍ ഉള്ള ഒളി ക്യാമറ ആണ്. കണ്ടാല്‍ ലൈറെര്‍ ആണന്നെ തോന്നു. ഇതില്‍ ഒളിഞ്ഞിരിക്കുന്ന ക്യാമറ ലെന്‍സും, എപ്പോള്‍ വേണമെങ്കിലും ഓണ്‍ ആക്കാനും, ഓഫ് ആക്കാനും ഉള്ള സ്വിട്ച്ചും, പിടിച്ച വീഡിയോ കമ്പ്യുറെരിലേക്ക് മാറ്റുവാന്‍ ഉള്ള യു എസ് ബി കണക്ടരും ഒക്കെ ഉണ്ട്.
അടുത്തത് ലെതെര്‍ ബെല്‍റ്റ് രൂപത്തില്‍ ഉള്ള ഒളി ക്യാമറ ആണ്. നിങ്ങളോട് സംസാരിക്കുന്ന ആള്‍ ധരിച്ചിരിക്കുന്ന ബെല്‍ട്ടില്‍ ചിലപ്പോള്‍ നിങ്ങള്‍ സംസാരിക്കുന്ന കാര്യങ്ങള്‍ ഒപ്പി ഇടിക്കാന്‍ ഉള്ള ക്യാമറ കണ്ടെന്നിരിക്കാം
മറ്റൊരു സാധ്യത കാല്‍കുലേടര്‍ രൂപത്തില്‍ ക്യാമറ വരാം. കാല്‍കുലേടര്‍ന്‍റെ ഇതു വശത്തും ക്യാമറ പിടിപ്പിക്കുകയും, സ്വിട്ച്ചുകളില്‍ അമര്‍ത്തുമ്പോള്‍ ക്യാമറ ഓണ്‍ ആകുകയും ചെയ്യാം.
പോക്കെറ്റില്‍ ലൈറെര്‍ രൂപത്തില്‍ ആരും ശ്രദ്ധിക്കാത്ത രീതിയില്‍ വെച്ചിരിക്കുന്ന ക്യാമറ കാണു...
അപ്പോള്‍, ജാഗ്രതൈ. എവിടെയും ഒളി ക്യാമറ ഏത് രൂപത്തിലും കണ്ടെന്നിരിക്കാം. സൂക്ഷിക്കുക.
No comments:
Post a Comment