പ്രകൃതിയുടെ ഓരോ മായ ലീലകള്‍. പകല്‍ മുഴുവന്‍ കടലില്‍ ജീവിക്കുന്ന പെന്‍ഗ്വിനുകള്‍ നേരം ഇരുട്ടുന്നതോടെ ഓരോ കൂട്ടങ്ങളായി, നിരനിരയായി കരയിലെ അതിന്‍റെ കൂട്ടിലേക്ക് പോകുന്നു. സമയവും, അതിന്‍റെ കൂട്ടവും എല്ലാം മനസിലാക്കാന്‍ ഉള്ള കഴിവ് ദൈവം അതിനു കൊടുത്തിരിക്കുന്നു. ഓസ്ട്രലിയയിലെ മെല്‍ബണില്‍ നിന്നും 140KM അകലെ ഉള്ള ഫിലിപ്പ് ഐലന്ഡ് എന്ന സ്ഥലത്താണ് ഈ മനോഹരമായ കാഴ്ച.
ഇവിടെ ജീവിക്കുന്ന പെന്‍ഗ്വിനുകള്‍ ലോകത്തിലെ തന്നെ ഏറ്റവും ചെറിയവ ആണ്. എല്ലാ ദിവസവും രാവിലെ ഇവ കടലിലേക്ക് കൂട്ടമായി പോകുകയും, വൈകുന്നേരം അതെ കൂട്ടമായി തന്നെ തിരിച്ചു വരികയും ചെയ്യും. ഫിലിപ്പ് ഐലണ്ടിലെ സമ്മര്‍ലാന്‍ഡ് ബീച്ചില്‍ 180 ഡിഗ്രി ചെരുവില്‍ ആളുകള്‍ക്ക് ചെറിയ പെന്‍ഗ്വിനുകള്‍ തിരിച്ച പോകുന്നത് കാണുവാന്‍ ഉള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. 20 ഓസ്ട്രേലിയന്‍ ഡോളര്‍ ആണ് ഫീസ്. ഡേ ലൈറ്റ് സവിംഗ് ഉള്ള സമയത്ത് 6 മണിയോട് കൂടിയും, അല്ലാത്ത ദിവസങ്ങളില്‍ 7 മണിയോട് കൂടെയും ആണ് ഈ കാഴ്ച പൊതു ജനങ്ങള്‍ക്ക് കാണാവുന്നത്.
പെങ്ങ്വിനുകള്‍ക്ക് യാതൊരു ശല്യവും വരാത്ത രീതിയിലും, പ്രകൃതിക്ക് യാതൊരു കോട്ടവും വരാതെയും തടി കൊണ്ട്, പെന്‍ഗ്വിന്‍ പോകുന്ന വഴിക്ക് തടസം വരാതെ ആണ് ഇവിടെ കാഴ്ചക്കാര്‍ക്ക് പെന്‍ഗ്വിന്‍ പരേഡ് കാണുവാന്‍ ഉള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. ഏകദേശം 150 പേര്‍ക്കാണ് ഒരു ദിവസം പെന്‍ഗ്വിന്‍ കാണാവുന്നത്. ഏകദേശം 2000 ചെറിയ പെന്‍ഗ്വിനുകള്‍ ആണ് ഒരു ദിവസം ഇവിടെ കൂടെ കടന്നു പോകുന്നത്. 50 ഡോളര്‍ കൊടുത്താല്‍ 50 പേര്‍ക്ക് കൂടുതല്‍ അടുത്ത് കാണുവാന്‍ ഉള്ള ഒരു പെന്‍ഗ്വിന്‍ ടവര്‍ സൌകര്യവും ഉണ്ട്.
പെങ്ങ്വിനുകളെ പറ്റി നല്ല ഒരു വിവരണവും ഉണ്ട് ഫിലിപ്പ് ഐലന്‍ഡില്‍. ശബ്ദം ഉണ്ടാക്കാനോ, ക്യാമറ കൊണ്ട് ഫോട്ടോ എടുക്കണോ സമ്മതിക്കില്ല. ഇവ അവിടെ നിന്നും പാലായനം ചെയ്യാന്‍ ഉള്ള സാധ്യത ഉണ്ട്.
നിര നിരയായി വരുന്നുയ ചെറിയ പെന്‍ഗ്വിനുകള്‍ അവ എന്നും പോകുന്ന പാതയിലൂടെ, അതിന്‍റെ കൂട്ടിലേക്ക് പോകുന്നു. ഏകദേശം 9 മണി ആകുമ്പോള്‍ എല്ലാ പെന്‍ഗ്വിനുകളും അതിന്‍റെ കൂട്ടില്‍ എത്തി ചേര്‍ന്നിരിക്കും.
very informative ..aasamsakal....
ReplyDelete