LinkWithin

Related Posts with Thumbnails

Wednesday, April 14, 2010

ഗ്രേറ്റ്‌ ഓഷ്യന്‍ റോഡ്‌ യാത്ര - വിക്ടോറിയ, ഓസ്ട്രേലിയ

വളരെ രസകരം ആയിരുന്നു പസഫിക് സമുദ്രത്തിന്‍റെ വശങ്ങലൂടെ ഉള്ള ആ ഇരുന്നൂറു കിലോമീറ്റര്‍ യാത്ര. ഓസ്ട്രലിയയിലെ മെല്‍ബണ്‍ നഗരത്തില്‍ നിന്നും ഏകദേശം ഇരുന്നൂറി അമ്പതു കിലോമീറ്റര്‍ അകലെ ആണ് ഗ്രേറ്റ്‌ ഓഷ്യന്‍ റോഡ്‌ തുടങ്ങുന്ന ടര്‍ക്കി എന്ന സ്ഥലം. രാവിലെ ഒന്‍പതു മണിയോട് കൂടെ ഞങ്ങള്‍ അവിടെ എത്തി. ഒന്നാം ലോക മഹാ യുദ്ധത്തില്‍ മരിച്ച ഓസ്ട്രലിയന്‍ സൈനികരുടെ ഓര്‍മ്മക്കായി പണിതതാണ് ഈ റോഡ്‌. നമ്മുടെ വാഗമണ്‍ ഓര്‍മ്മിക്കുന്ന രീതിയില്‍, കൃത്രിമമായി കടല്‍ തീരത്ത് കൂടെ പണിതതാണ് ഈ റോഡ്‌. 1919 മുതല്‍ 1932 വരെ സൈന്യത്തില്‍ നിന്നും വിരമിച്ച സൈനികര്‍ ആണ് ഈ വഴി നിര്‍മ്മിച്ചത്.  

പത്രണ്ട് അപ്പസ്തോലന്മാര്‍ എന്ന പേരില്‍ അറിയപ്പെടുന്ന പത്രണ്ട് കടലില്‍ ഉള്ള തൂണുകള്‍ ആണ് ഗ്രേറ്റ്‌ ഓഷ്യന്‍ റോഡിന്‍റെ ഏറ്റവും ആകര്‍ഷണം. പഴയ കാലത്ത് കരയുടെ ഭാഗം ആയിരുന്ന ഇവിടം, തിരയുടെ ശക്തിയില്‍ ഇടിഞ്ഞു കുറച്ചു തൂണുകള്‍ മാത്രം അവശേഷിക്കുകയാണ്. മുകളില്‍ നിന്നുള്ള കാഴ്ചയും, ഈ തൂണുകളുടെ അടിയില്‍ ഇറങ്ങി ചെന്നുള്ള അനുഭവവും വളരെ ഹൃദ്യമാണ്. ഈ തൂണുകള്‍ ഇപ്പോള്‍ വീണ്ടും ചെറുതായി കൊണ്ട് ഇരിക്കുക ആണ്.

ഇത്രേ ദൃശ്യം നമുക്ക് വിന്‍ഡോസ്‌ ഡെസ്ക്ടോപ്പ് ഇമേജ് ലിസ്റ്റില്‍ കാണാം. ഓസ്ട്രലിയയിലെ രണ്ടാമത്തെ ടൂറിസ്റ്റ് കേന്ദ്രം ആണ് ഇത്. ഒന്നാമത്തേത് നമ്മുടെ ലാലേട്ടന് ഏറ്റവും ഇഷ്ടം ഉള്ള ഗോള്‍ഡ്‌ കോസ്റ്റ്. കുറച്ചേറെ തമില്‍, ഹിന്ദി സിനിമ ഗാന രംഗങ്ങള്‍ ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്. 

മറ്റൊരു പ്രധാന ഭാഗം ആണ് അപ്പോളോ ബേ. ഹെളികപ്റെരില്‍ ഗ്രേറ്റ്‌ ഓഷ്യന്‍ റോഡ്‌ കാണുവാന്‍ ഉള്ള സൌകര്യവും ഇവിടെ ഉണ്ട്. ഇരുന്നൂറു , കിലോമീറ്റര്‍  കാറില്‍ ഈ റോഡിലൂടെ യാത്ര ചെയ്യുന്നതും, അപ്പോളോ ബേ, പത്രണ്ട് അപ്പസ്തോലര്‍, ഹെളികപ്റെര്‍ യാത്ര എല്ലാം കൂടെ ഒരിക്കലും മറക്കാന്‍ ആവാത്ത ഒരു അനുഭവം ആണ് ഗ്രേറ്റ്‌ ഓഷ്യന്‍ റോഡ്‌ നമുക്ക് തരുന്നത്.

2 comments:

  1. കുറച്ച് കൂടി ചിത്രങ്ങളും വിവരണവും ആയാല്‍ നന്നായിരുന്നു.

    ReplyDelete
  2. very interesting , It would have been better if you could put few more details ... thanks for the blog, keep posting ...

    ReplyDelete